മായ എന്ന നാഗകന്യ!

WD
രൂപം മാറാന്‍ കഴിയുന്ന നാഗകന്യ മധ്യപ്രദേശിലെ ബദ്നഗറില്‍ വച്ചാണ് നാഗലോകത്തെയും മൃത്യു ലോകത്തെയും കുറിച്ച് പറഞ്ഞത്. ഇക്കഥകള്‍ കേട്ടറിഞ്ഞ നാട്ടുകാര്‍ അവരെ ദേവിയായി ആരാധിക്കാനും തുടങ്ങി. ഈ ശാസ്ത്രയുഗത്തില്‍ ഇത്തരം അവകാശവാദങ്ങള്‍ക്ക് സ്ഥാനമുണ്ടോ?....നിങ്ങള്‍ പറയൂ.

മായയുടെ കഥ നിങ്ങള്‍ വിശ്വസിക്കുന്നോ?
WEBDUNIA|
രൂപം മാറാന്‍ കഴിയുന്ന നാഗകന്യയെ കുറിച്ച് കഥകളിലും സിനിമകളിലും കേട്ടും കണ്ടുമുള്ള പരിചയം മാത്രമേ നമുക്ക് ഉണ്ടാവൂ. എന്നാല്‍, മൃത്യു ലോകമെന്ന് വിളിക്കുന്ന മനുഷ്യരുടെ ലോകത്ത് ഭര്‍ത്താവിനെ കാത്തിരിക്കുന്ന ഒരു നാഗകന്യകയെ പരിചയപ്പെട്ടാലോ? ഇത്തവണത്തെ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയിലൂടെ നാം പോകുന്നത് ഈ നാഗ കന്യയുടെ അടുത്തേക്കാണ്. ഫോട്ടോഗാലറി

മധ്യപ്രദേശിലെ ബദ്നഗര്‍ എന്നയിടത്താണ് നാഗ കന്യയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മായ താമസിക്കുന്നത്. ഇവരുടെ വവകാശവാദമനുസരിച്ച് പൂജ നടക്കുന്ന എല്ലാ 24 മണിക്കൂറിലും അവള്‍ നാഗകന്യയായി രൂപം മാറി മൂന്ന് സഹോദരിമാരെ കാണാന്‍ പോവും. അവരാണത്രേ ഭര്‍ത്താവിനെ ലഭിക്കാനായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഉപദേശിക്കുന്നത്. തന്‍റെ മൂന്ന് സഹോദരിമാരും തന്നെ പോലെ രൂപം മാറാന്‍ കഴിവുള്ള നാഗങ്ങളാണെന്നും മായ അവകാശപ്പെടുന്നു.

താന്‍ വിവാഹിതയാണെന്നാണ് ചെറുപ്പം മുതല്‍ക്കേ മായ പറയുന്നത്. ഭര്‍ത്താവുമായി ഉടന്‍ സന്ധിക്കുമെന്നും ഇവര്‍ കരുതുന്നു. മൃത്യുലോകത്തിലെ കുടുംബവുമായുള്ള അതിയായ അടുപ്പം കാരണം തന്‍റെ ഭര്‍ത്താവിന്‍റെ ശക്തികളെല്ലാം നശിച്ചു എന്നും മായ വിലപിക്കുന്നു.

നാഗകന്യയാണെന്ന് പറയുന്നതിന് ഒപ്പം കഴിഞ്ഞ ജന്‍‌മത്തെ കുറിച്ചും മായ പറയുന്നുണ്ട്. ദ്വാപരയുഗത്തില്‍ ഒരു പാറയിടുക്കിലെ അരുവിയിലേക്ക് വീണുപോയ തന്നെ ഗോപാല്‍ എന്ന നാഗത്തെ അയച്ച് പീര്‍ ബാബയാണ് രക്ഷിച്ചതെന്ന് മായ പറയുന്നു. അങ്ങിനെ ഗോപാലുമായി സ്നേഹത്തിലായി. എന്നാല്‍, ഗോപാലുമായുള്ള ഒത്തുചേരല്‍ ഉണ്ടായില്ല. അതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത മായ അന്നു മുതല്‍ കാത്തിരിപ്പ് തുടരുകയാണ്, ഗോപാലിനായി!
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :