മാസോണിക് സത്രത്തിലെ രഹസ്യങ്ങള്‍

WDWD
‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ എന്ന പരമ്പരയില്‍ ഇത്തവണ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത് പ്രേതഭൂതപിശാചുകളുടെ സാന്നിധ്യമുണ്ടെന്നു വിശ്വസിക്കുന്ന മാസോണിക് സത്രത്തിലേക്കാണ്. ഇന്‍ഡോറീനടുത്തുള്ള മൌവിലാണ് ഈ സത്രം സ്ഥിതി ചെയ്യുന്നത്. അവിടെയെത്തിയ ഞങ്ങള്‍ നാട്ടുകാരായ ചിലരോട് ആ സ്ഥലത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് സോളമന്‍ രാജാവിന്‍റെ ഭരണകാലത്താണ് ഈ സത്രം നിര്‍മ്മിച്ചതെന്നാണ് അവര്‍ പറയുന്നത്.

അക്കാലത്ത് സമൂഹത്തിലെ പണ്ഡിതരായിരുന്നു മാസോണിക് സമൂഹത്തിലെ അംഗങ്ങള്‍. ഈ പുരാതന സത്രത്തിലെ താമസക്കാരായ ആളുകളുടെ ചില പ്രത്യേക ചെയ്തികളാല്‍ ഇവിടം പണ്ടു മുതലെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു. ഇവിടെ ദുര്‍മന്ത്രവാദങ്ങള്‍ നടക്കുന്നതായി ചില ആളുകള്‍ വിശ്വസിക്കുന്നുണ്ട്.

ദുഷ്ട ശക്തികളെ പ്രീതിപ്പെടുത്തുന്നതിനായി ചില പ്രത്യേക അനുഷ്ഠാനങ്ങള്‍ നടത്തിയിരുന്ന ഇവിടത്തെ അന്തേവാസികള്‍ സ്വര്‍ഗ്ഗീയ രഹസ്യങ്ങളെ കുറിച്ച് പരീക്ഷണങ്ങളും നടത്തിയിരുന്നുവത്രെ. എന്നാല്‍ ഈ വാര്‍ത്തകളുടെ സത്യാവസ്ഥ ആര്‍ക്കും അറിയില്ല. ഈ രഹസ്യങ്ങളുടെ പൊരുള്‍ തേടി ഞങ്ങള്‍ പ്രിന്‍സിപ്പാളായ ജാഡി ഹൊളിവറിനെ സന്ദര്‍ശിച്ചു.

ഇരുപത്തിരണ്ടു വര്‍ഷമായി മാസോണിക് സത്രവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ഹൊളിവര്‍. സമൂഹാംഗങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം അവരുടെ തത്ത്വങ്ങളെ കുറുച്ച് കൂടുതല്‍ സംസാരിക്കാമെന്ന് ഹൊളിവര്‍ ഞങ്ങള്‍ക്ക് ഉറപ്പു നല്‍കി. വിശ്വാസങ്ങളെ രഹസ്യമാക്കി സൂക്ഷിക്കാന്‍ ബാധ്യസ്ഥരാണ് മാസോണിക് സമുദായംഗങ്ങള്‍‍. എന്നാല്‍ ഞങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം ഹൊളിവര്‍ അവരുടെ സമൂഹത്തെ കുറിച്ച് ഞങ്ങളോട് സംസാരിക്കാന്‍ തുടങ്ങി.

WDWD
അവിടത്തെ പ്രധാനികളില്‍ ചില ഞങ്ങളെ അവരുടെ ക്ഷേത്രത്തിലേക്കു ക്ഷണിച്ചു. പറഞ്ഞ സമയത്തു തന്നെ ഞങ്ങള്‍ അവിടെ എത്തി. ഒറ്റപ്പെട്ട പ്രദേശത്താണ് മാസോണിക് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭീകരമായ ഒരു ഇരുളിമ അവിടെ നിറഞ്ഞു നിന്നിരുന്നു. കുറച്ചു സമയത്തിനു ശേഷം രാധാ മോഹന്‍ മാളവ്യ, മേജര്‍ ബി എല്‍ യാദവ്, കമല്‍ കിഷോര്‍ ഗുപ്ത എന്നിവര്‍ എത്തി. മാസോണിക് സമൂഹത്തിലെ ഉന്നതരായ ഇവരെ മേസണ്‍ എന്നാണ് അറിയപ്പെടുന്നത്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :