ദേവപ്രീതിക്ക് ശരീരം തുളച്ച് തൂക്കം!

WDWD
ഇത്തവണ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയിലൂടെ മധ്യപ്രദേശിലെ മാള്‍വയില്‍ നടക്കുന്ന വ്യത്യസ്തമായ ഒരു ആചാരത്തിലേക്കാണ് ഞങ്ങള്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഈ ആചാരം നേരില്‍ കാണുമ്പോള്‍ ഒരുപക്ഷേ നിങ്ങള്‍ ഭയചകിതരായേക്കാം. ഇവിടുത്തെ ഗിരിവര്‍ഗ്ഗക്കാര്‍ രാവണ പുത്രനായ മേഘനാഥനോടുള്ള നന്ദി പ്രകാശിപ്പിക്കുന്ന വിചിത്രമായ ആചാരത്തെ കുറിച്ചാണ് ഞങ്ങള്‍ പറഞ്ഞു വരുന്നത്. “ഗല്‍” എന്ന പേരിലുള്ള ഈ ഉത്സവത്തിന് ഗിരിവര്‍ഗ്ഗക്കാരുടെ ഇടയില്‍ വളരെയധികം പ്രാധാന്യമുണ്ട്.

ഗിരിവര്‍ഗ്ഗക്കാര്‍ അവരുടെ ആഗ്രഹങ്ങള്‍ മേഘനാഥനു മുന്നില്‍ സമര്‍പ്പിക്കുന്നു. ആഗ്രഹം സാധിക്കുകയാണെങ്കില്‍ “ഗല്‍” എന്ന തുലാസ്സില്‍ ഇത്ര തവണ ചുറ്റിയേക്കാം എന്നും നേര്‍ച്ചപറയുന്നു. ഇത് നമ്മുടെ നാട്ടിലെ തൂക്കത്തിന് സമാനമായ ഒരു വഴിപാടാണ്.

വളരെ ഉയരത്തില്‍ സ്ഥാപിക്കുന്ന മുളകൊണ്ടുള്ള ഒരു തുലാസാണ് ഗല്‍. ആഗ്ര പൂര്‍ത്തീകരണം ലഭിച്ച ശേഷം ഈ തുലാസിലേക്ക് കയറുന്ന ഭക്തന്‍ അതിലുള്ള രണ്ട് ഇരുമ്പ് കൊളുത്തുകള്‍ തന്‍റെ ശരീരം തുളച്ച് പിടിപ്പിച്ച ശേഷം നേര്‍ച്ച പറഞ്ഞ അത്രയും തവണ അതില്‍ തൂങ്ങിക്കിടന്ന് ചുറ്റുന്നു.

WDWD
ഇത്തരത്തില്‍ തൂങ്ങുന്ന ആളെ “പദിയാര്‍” എന്ന പേരിലാണ് അറിയപ്പെടുന്നത്. കാണുന്നവര്‍ക്ക് തികച്ചും ഭയാനകമായ രംഗമാണ് ഈ തൂക്ക നേര്‍ച്ച. പദിയാറുകള്‍ പറയുന്നത് ഇത്തരത്തില്‍ നേര്‍ച്ചയ്ക്ക് തൂങ്ങുന്നത് ഒരുവിധത്തിലുള്ള ശരീരവേദനയ്ക്കും കാരണമാവില്ല എന്നാണ്.

WEBDUNIA|
ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
ശരീര പീഡയിലൂടെ ദൈവത്തെ സന്തോഷിപ്പിക്കുന്നത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :