ജെല്ലിക്കെട്ട് എന്നാല്‍ നെഞ്ചുറപ്പ്?

WDWD
പാരമ്പര്യ ആചാരത്തിന്‍റെ ഭാഗമായും ദേവ പ്രീതിക്കുമായി തമിഴ്നാട്ടില്‍ നടത്തുന്ന ജെല്ലിക്കെട്ട് അവിശ്വസനീയമായ കാഴ്ചകളാണ് നമുക്ക് മുന്നില്‍ തുറന്നിടുന്നത്. മനുഷ്യരുടെ പതിന്‍‌മടങ്ങ് ശക്തിയുള്ള കാളകളെയാണ് മനുഷ്യര്‍ക്ക് കീഴടക്കേണ്ടി വരുന്നത്. ജീവന്‍‌പണയം വച്ചുള്ള ഈ വിനോദത്തെ തമിഴ്നാട്ടുകാര്‍ ജീവിതത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഭാഗമാക്കുന്നു.

തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവവമായ പൊങ്കലിനോട് അനുബന്ധിച്ചു നടത്തുന്ന ജെല്ലിക്കെട്ട് ഒരു പരമ്പതാഗത ഉത്സവമാണ്. മനുഷ്യര്‍ കാളകളെ മെരുക്കുന്ന ഈ പരമ്പരാഗത കായിക വിനോദം ഇപ്പോള്‍ വിവാദത്തിനു കാരണമായിരിക്കുകയാണ്. കാളകളെ ക്രൂരതയ്ക്ക് വിധേയമാക്കുന്നു എന്ന വാദമുഖവുമായി ജെല്ലിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗ സംരക്ഷണ വകുപ്പ് സുപ്രീം കോടതിയെ സമീപിച്ചതാണ് വിവാദ കാരണമായത്.

വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയില്‍ ഈ ആഴ്ച ഞങ്ങള്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത് തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനു പേരു കേട്ട മധുര ജില്ലയിലെ അളഗനല്ലൂര്‍, പാലമേട് എന്നീ സ്ഥലങ്ങളിലേക്കാണ്. ജെല്ലിക്കെട്ട് ധൈര്യത്തിന്‍റെയും നെഞ്ചുറപ്പിന്‍റെയും ഉത്സവമാണോ അതോ ഒരു അപരിഷ്കൃത വിനോദമാണൊ എന്ന് ഇതിലൂടെ നിങ്ങള്‍ക്ക് വിലയിരുത്താന്‍ സാധിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം.

WDWD
ജല്ലിക്കെട്ട് അതിപുരാതന കാലം മുതല്‍ക്ക് നിലനില്‍ക്കുന്ന ഒരു തമിഴ് പരമ്പരാഗത കായിക മത്സരമാണ്. ഇത്തരത്തില്‍ ജീവന്‍ പണയം വച്ച് കാളയെ മെരുക്കുന്നവരെ മാത്രമേ തമിഴ് യുവതികള്‍ വിവാഹം ചെയ്തിരുന്നുള്ളൂ എന്ന് പുരാതന തമിഴ് സാഹിത്യകൃതികളില്‍ പറയുന്നു. മൊഹഞ്ചദാരോയിലും ഹാരപ്പയിലും നടന്ന ഖനനങ്ങളും ഈ കായിക മത്സരം പണ്ട് മുതല്‍ക്കേ നിലവിലുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നു.


അയ്യാനാഥന്‍|
ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :