കാണിക്കയായി പാമ്പുകള്‍ !

WEBDUNIA|
ആഗ്രഹ പൂര്‍ത്തീകരണത്തിനായി ഈശ്വര പ്രാര്‍ത്ഥന നടത്തുന്നവരാണ് നമ്മുടെ രാജ്യത്തെ മിക്ക ആളുകളും. ഇപ്പറഞ്ഞതിന്‍റെ വ്യാപ്തി മനസ്സിലാക്കണമെങ്കില്‍ മധ്യപ്രദേശിലെ ബുര്‍ഹാന്‍‌പൂരിലെ നാഗമന്ദിറില്‍ ചെന്നാല്‍ മതിയാവും. ഇവിടെയെത്തി പ്രാര്‍ത്ഥന നടത്തിയശേഷം ഒരു ജോഡി ജീവനുള്ള പാമ്പുകളെ കാണിക്ക അര്‍പ്പിച്ചാല്‍ ആഗ്രഹ പൂര്‍ത്തീകരണം നടക്കുമെന്നാണ് പൊതുവെ ഉള്ള വിശ്വാസം! ഫോട്ടോഗാലറി

അദ്‌വാള്‍ കുടുംബമാണ് ഉതാവലി നദിക്കരയിലുള്ള ഈ ക്ഷേത്രത്തിന്‍റെ നടത്തിപ്പുകാര്‍. ഇവിടെ ഋഷിപഞ്ചമി ദിവസം. അതായത്, ഗണേശ ചതുര്‍ത്ഥിയുടെ അടുത്ത ദിവസം, വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അഭീഷ്ട സിദ്ധിക്കായി പ്രാര്‍ത്ഥന നടത്താനായോ അല്ലെങ്കില്‍ അഭിലാഷം സാധിച്ചതിന് പകരമായി പാമ്പുകളെ സമര്‍പ്പിക്കാനോ എത്തുന്നവരാണ് ഇവിടെയെത്തുന്നവരില്‍ അധികവും.

ജോലി ലഭിക്കാനും വ്യാപാരം മെച്ചപ്പെടാനും സന്താന ലബ്ധിക്കും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാ‍നും ധാരാളം ആളുകള്‍ ഇവിടെ എത്തുന്നു. പ്രാര്‍ത്ഥന ഫലിച്ച ശേഷം ഇവര്‍ പാമ്പുകളെ സമര്‍പ്പിക്കുകയും ചെയ്യുന്നു.

WDWD
ഞങ്ങള്‍ ഇവിടെ കണ്ടുമുട്ടിയ ദിലീപ് എന്ന ഭക്തന്‍ താന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നാഗമന്ദിറില്‍ വരാറുണ്ടെന്ന് പറഞ്ഞു. ആഗ്രഹ പൂര്‍ത്തീകരണത്തിന്‍റെ നന്ദി പ്രകാശനമായി കഴിഞ്ഞ 25 വര്‍ഷമായി അയാള്‍ ഇവിടെ എത്തി പാമ്പുകളെ സമര്‍പ്പിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :