പാക് താരങ്ങൾ ഐപിഎൽ കളിക്കുന്നത് കാണാൻ ആഗ്രഹമെന്ന് നാസർ ഹുസൈൻ

അഭിറാം മനോ‌ഹർ| Last Modified വെള്ളി, 14 ഓഗസ്റ്റ് 2020 (14:29 IST)
ബാബർ അസം ഉൾപ്പടെയുള്ള പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളെ വേദിയിൽ കാണാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി മുൻ ഇംഗ്ലണ്ട് നായകനായ നാസർ ഹുസൈൻ. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ പേരിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒരു കായിക പരമ്പരയും സംഘടിക്കപെടാറില്ല. ഈ സാഹചര്യത്തിലാണ് നാസർ ഹുസൈനിന്റെ പരാമർശം.

ഇന്ത്യയും പാകിസ്ഥാനും പരസ്‌പരം കളിക്കാതിരിക്കുന്നത് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതരേയും ലിവര്‍പൂള്‍ എവര്‍ട്ടനെതിരേയും കളിക്കില്ലെന്ന് പറയുന്ന പോലെയാണ്. ബാബർ അസമിനെ പോലൊരു താരത്തിന് ഐപിഎല്ലിൽ അവസരമില്ല. അങ്ങനെയൊരാൾ ഉണ്ടാവേണ്ട വേദിയാണത് പറഞ്ഞു.

നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളിൽ ബാബർ ഉൾപ്പെടുമെന്ന കാര്യം മറക്കരുത്. നിലവിൽ ടി20യിലെ ഒന്നാം നമ്പർ താരമാണ് ബാബറെന്നും നാസർ ഹുസൈൻ ഓർമിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :