തുടർച്ചയായ തോൽവികൾ: ധോണി ഏത് പൊസിഷനിൽ കളിക്കണമെന്ന് ഉടനെ തീരുമാനത്തിലെത്തണം

അഭിറാം മനോഹർ| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (12:18 IST)
ഐപിഎല്ലിൽ ധാരാളം ആരാധകരുള്ള ടീമാണ് ധോണി നായകനായെത്തുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ്. എല്ലാ സീസണുകളിലും മികച്ച പ്രകടനം നടത്തുന്ന ചെന്നൈ ടീമിന് പക്ഷേ ആഗ്രഹിച്ച തുടക്കമല്ല ഇത്തവണത്തെ ഐപിഎൽ സീസനണിൽ ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്താൻ സാധിച്ചുവെങ്കിലും അടുത്ത രണ്ട് മത്സരങ്ങളിലും ടീം പരാജയം ഏറ്റുവാങ്ങി. സുരേഷ് റെയ്‌നയുടെ പിന്മാറ്റവും അമ്പാട്ടി റായുഡുവിനേറ്റ പരിക്കുമാണ് ചെന്നൈക്ക് തിരിച്ചടിയായത്.

അതേസമയം നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റിങ് പൊസിഷനെ പറ്റിയുള്ള അനിശ്ചിതത്വവും ടീമിനെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് തുറന്നടിച്ചിരിക്കുകയാണ് മുൻ ഓസീസ് താരമായ ബ്രെറ്റ്‌ലി. ചെന്നൈക്ക് മികച്ച താരങ്ങളുണ്ട്. എന്നാൽ ധോണിയുടെ ബാറ്റിങ് പൊസിഷനെ പറ്റിയുള്ള അനിശ്ചിതത്വം ടീമിനെ സമ്മർദ്ദത്തിലാക്കുന്നു. അദ്ദേഹം തന്റെ ബാറ്റിങ് സ്ഥാനം ശരിയാക്കണം- ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെ ബ്രെറ്റ്‌ലി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :