ഈ സെഞ്ചുറി കൊണ്ട് അലിസ്റ്റർ കുക്കിന്റെ വായടപ്പിക്കാൻ എനിക്കാവും: മിന്നും സെഞ്ചുറിയ്‌ക്ക് പിന്നാലെ ജോസ് ബട്ട്‌ലർ

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 3 മെയ് 2021 (17:55 IST)
ഞായറാഴ്‌ച്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ പ്രകടനമായിരുന്നു രാജസ്ഥാന്റെ സ്വന്തം ജോസ് ബായി കാഴ്‌ച്ചവെച്ചത്. ടൂർണമെന്റിൽ തന്റെ സ്വാഭാവിക ഫോമിൽ എത്താൻ ബുദ്ധിമുട്ടിയിരുന്ന താരം
64 പന്തില്‍ 11 ഫോറും എട്ടു സിക്‌സും സഹിതം 124 റണ്‍സാണ് അടിച്ചെടുത്തത്. ഇപ്പോഴിതാ ഐപിഎല്ലിലെ തന്റെ സെഞ്ചുറി പ്രകടനത്തിന് പിന്നാലെ രസകരമായ ഒരു കാര്യം കൂടി പങ്കുവെച്ചിരിക്കുകയാണ് ബട്ട്‌ലർ.

ഈ പ്രകടനം കൊണ്ട് ഇംഗ്ലണ്ട് ഇതിഹാസതാരമായ അലിസ്റ്റർ കുക്കിന്റെ വായ‌ടപ്പിക്കാൻ തനിക്കാവുമെന്നാണ് ബട്ട്‌ലർ പറയുന്നത്. എന്നേക്കാൾ ഒരു ടി20 സെഞ്ചുറി കൂടുതലുണ്ടെന്ന് കുക്ക് എപ്പോഴും പറയുമായിരുന്നു. ഈ പ്രകടനത്തോടെ അവന്റെ വായടക്കാൻ എനിക്കാവും.ഞാന്‍ എന്റെ കരിയറില്‍ കൂടുതലും മധ്യനിരയിലാണ് ബാറ്റ് ചെയ്തത്. അതിനാല്‍ സെഞ്ച്വറി നേടുക എളുപ്പമായിരുന്നില്ല. മുമ്പ് ടോപ് ഓഡറില്‍ അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഞാന്‍ ഇപ്പോള്‍ ഓപ്പണിംഗ് ബാറ്റിംഗ് ഏറെ ആസ്വദിക്കുന്നു.ബട്ട്‌ലർ പറഞ്ഞു.

ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ മാത്രം ഇംഗ്ലണ്ട് താരമാണ് ബട്ട്‌ലര്‍. ടി20യിൽ ഒരു സെഞ്ചുറി മാത്രമാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. ഇംഗ്ലണ്ട് ഇതിഹാസമായ അലിസ്റ്റർ കുക്കിനും ടി20യിൽ ഒരു സെഞ്ചുറി മാത്രമാണുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :