കൊവിഡ് ആശങ്ക: ഐപിഎൽ റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഫ്രാഞ്ചൈസികൾ

അഭിറാം മനോഹർ| Last Modified ചൊവ്വ, 4 മെയ് 2021 (13:08 IST)
കളിക്കാരും സപ്പോർട്ട് സ്റ്റാഫുകളും ഉൾപ്പടെ കൊവിഡ് ബാധിതരായെങ്കിലും ഐപിഎല്ലിമായി മുന്നോട്ട് പോകാൻ തന്നെയുള്ള തീരുമാനവുമായി ഫ്രാഞ്ചൈസികൾ.ടീമുകളുടെ സുരക്ഷയ്ക്കായി ബിസിസിഐ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിതി ആശങ്കയുണർത്തുന്നതാണെങ്കിലും പകുതിയോളം മത്സരങ്ങൾ പൂർത്തിയായതിനാൽ മറ്റൊരു തീരുമാനമാവശ്യമില്ലെന്നുമാണ് കൊൽക്കത്തയടക്കമുള്ള ടീമുകളുടെ നിലപാട്.

ബയോ ബബിളിനകത്തുള്ളവർക്ക് ഇതുവരെയും പ്രശ്‌നങ്ങളില്ല.സ്കാനിംഗിനായി ചിലരെ ബബിളിന് പുറത്തയക്കേണ്ടിവന്നിരുന്നു. ഇവരിലൂടെയാകാം രോഗബാധയുണ്ടായത് എന്നാണ് കൊൽക്കത്ത ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. ഇതേ തുടർന്ന് ബയോ ബബിളിൽ ബിസിസിഐ, ടീമുകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. ഒരു വേദിയിൽ മാത്രമാക്കാനും ബിസിസിഐ ആലോചിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :