ഐപിഎൽ റദ്ദാക്കില്ല, പകരം മത്സരങ്ങൾ ഒരു സ്ഥലത്ത് മാത്രമാക്കാനൊരുങ്ങി ബിസിസിഐ

അഭിറാം മനോഹർ| Last Modified ചൊവ്വ, 4 മെയ് 2021 (12:58 IST)
താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ മുംബൈയിൽ മാത്രം നടത്താനൊരുങ്ങി ബിസിസിഐ. താരങ്ങൾക്ക് ബയോ ബബിളുകൾ തയ്യാറാക്കി യാത്ര സുരക്ഷിതമായി ഒർഉക്കേണ്ടതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ മാറ്റം.

നിലവില്‍ ചെന്നൈ, മുംബൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ മാത്രമായി മത്സരങ്ങൾ സംഘടിപ്പിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഐപിഎൽ റദ്ദാക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും ഐപിഎൽ ഒരു സ്ഥലത്ത് മാത്രമായി നടത്താനാണ് ബിസിസിഐ പദ്ധതിയിടുന്നത്.

ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് വിവരം. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് ഇത് മുന്‍ഗണന നല്‍കുമെന്നതിനാല്‍ എല്ലാം ടീമുകള്‍ക്കും ഇത് സ്വീകാര്യമാകുമോ എന്നാണ് ഇനി അറിയേണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :