‘ദാദ‘യില്ലാതെ റൈഡേഴ്സ് ഇല്ല: ഷാരൂഖ്

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 14 ഏപ്രില്‍ 2009 (17:36 IST)
സൌരവ് ഗാംഗുലിയെ തഴയാന്‍ വേണ്ടിയല്ല കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ടീം ഘടനയില്‍ മാറ്റം വരുത്തുന്നതെന്ന് ടീം ഉടമ ഷാരൂഖ് ഖാന്‍ പറഞ്ഞു. ഇത് ഒരു പരീക്ഷണം മാത്രമാണെന്നും ദാദയില്ലാതെ നൈറ്റ് റൈഡേഴ്സ് ഇല്ലെന്നും ഷാരൂഖ് പറഞ്ഞു. ഒരു ഫാഷന്‍ ഷോയുടെ ഭാഗമായി മുംബൈയില്‍ എത്തിയ ഷാരൂഖ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

നൈറ്റ് റൈഡേഴ്സ് ഒരു ടീമാണ് ഒരിക്കലും ഒരു വ്യക്തിയെ മാത്രം പരിഗണിച്ച് തീരുമാനമെടുക്കാനാകില്ല. ട്വന്‍റി-20 ഒരു പുതിയ രീതിയാണ്, അതുകൊണ്ടുതന്നെ പുതിയ ആശയങ്ങള്‍ പരീക്ഷിക്കപ്പെടുമെന്നും ഷാരൂഖ് പറഞ്ഞു.

ഒരു മത്സരത്തില്‍ ടീമിന് നാല് ക്യാപ്റ്റന്‍‌മാരുണ്ടാകില്ല. ഒരു മത്സരത്തില്‍ ഒരു ക്യാപ്റ്റന്‍ മാത്രമായിരിക്കും ഉണ്ടാകുകയെന്നും ഷാരൂഖ് വ്യക്തമാക്കി.

ഗാംഗുലിക്ക് പുറമെ ടീമിലുള്ള ബ്രന്‍ഡന്‍ മക്‍കെല്ലം, ക്രിസ് ഗെയ്‌ല്‍, ലക്ഷ്മി രത്തന്‍ ശുക്ല എന്നിവരെ ബൌളിംഗ് ഫീല്‍ഡിംഗ് തുടങ്ങിയ വിഭാഗങ്ങളില്‍ ക്യാപ്റ്റന്‍‌മാരാക്കാനായിരുന്നു കോച്ച് ജോണ്‍ ബുക്കാനന്‍റെ തീരുമാനം.

എന്നാല്‍ നിലവിലെ ക്യാപ്റ്റനായ തന്നോട് ആലോചിക്കാതെയാണ് കോച്ച് തീരുമാനമെടുത്തതെന്ന ഗാംഗുലിയുടെ വെളിപ്പേടുത്തലോടെ ഇത് വന്‍ വിവാദമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :