'എന്താണ് സഞ്ജു കാണിച്ചത്? ഉത്തരവാദിത്തം വേണം'; രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍

രേണുക വേണു| Last Modified വ്യാഴം, 12 മെയ് 2022 (10:34 IST)

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇതിഹാസ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ബാറ്റിങ് ക്രമത്തില്‍ സഞ്ജു സ്വയം താഴേക്ക് ഇറങ്ങിയതാണ് ഗവാസ്‌കറെ ചൊടിപ്പിച്ചത്. ബാറ്റിങ് ക്രമത്തില്‍ മുന്നോട്ടുകയറി സഞ്ജു ഉത്തരവാദിത്തം കാണിക്കണമായിരുന്നെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

'മികച്ച ഹിറ്ററാണ് സഞ്ജു സാംസണ്‍. എന്നാല്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങിയത് സഞ്ജുവിന് ഗുണകരമായില്ല. നാലാം നമ്പര്‍ ബാറ്ററാണെങ്കില്‍ നാലാമതോ മൂന്നാമതോ ഇറങ്ങണം. ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റ് ചെയ്യണം. ഇപ്പോള്‍ സംഭവിച്ചത് എന്താണെന്ന് നോക്കുക. ടീം ആഗ്രഹിച്ച തുടക്കം ലഭിക്കാത്തതിന് പിന്നാലെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു സഞ്ജു,' ഗവാസ്‌കര്‍ പറഞ്ഞു. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ നാല് പന്തില്‍ ആറ് റണ്‍സെടുത്താണ് സഞ്ജു പുറത്തായത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :