അടുത്ത മൂന്ന് സീസണിലും ധോണിയെ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്; റിപ്പോര്‍ട്ട്

രേണുക വേണു| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (10:27 IST)

ചെന്നൈ സൂപ്പര്‍ കിങ്‌സ് അടുത്ത മൂന്ന് സീസണിലും മഹേന്ദ്രസിങ് ധോണിയെ നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. നാല് താരങ്ങളെയാണ് മഹാലേലത്തിനു മുന്നോടിയായി ഫ്രാഞ്ചൈസികള്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കുക. ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്താനുള്ള താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമാണ് ധോണിക്ക് നല്‍കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത മൂന്ന് സീസണിലേക്ക് ചെന്നൈ ധോണിയെ നിലനിര്‍ത്തുമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ധോണി നായകനായി തന്നെ തുടരുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഓപ്പണര്‍ ബാറ്റര്‍ ഋതുരാജ് ഗെയ്ക്വാദ്, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരേയും ചെന്നൈ നിലനിര്‍ത്തും. വിദേശ താരങ്ങളില്‍ മോയീന്‍ അലിയും സാം കറാനുമാണ് സാധ്യതാ പട്ടികയിലുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :