ബ്രാൻഡ് വാല്യുവിൽ കുതിപ്പ്, ആർസിബിയുടെ ഓഹരികൾ വിറ്റ് ലാഭമെടുക്കാനൊരുങ്ങി ഉടമകൾ, ലക്ഷ്യം 17,000 കോടി!

RCB, Virat Kohli, Royal Challengers Bengaluru, RCB and Kohli, Virat Kohli RCB, Kohli and RCB, RCB IPL, IPL 2025
RCB 2025 Champions
അഭിറാം മനോഹർ| Last Modified ചൊവ്വ, 10 ജൂണ്‍ 2025 (15:28 IST)
ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി പ്രമുഖ മദ്യകമ്പനിയായ ഡിയാജിയോ. യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ മാതൃകമ്പനിയാണ് ഡിയാജിയോ. ഐപിഎല്ലില്‍ ആര്‍സിബി ജേതാക്കളായതിന് പിന്നാലെയാണ് കമ്പനിയുടെ നീക്കം. ബ്ലൂം ബെര്‍ഗ് ന്യൂസിന്റെ റിപ്പൊര്‍ട്ട് പ്രകാരം ഏകദേശം 2 ബില്യണ്‍ ഡോളര്‍( ഏകദേശം 17,000 കോടി രൂപ)ആണ് കമ്പനി ലക്ഷ്യമിടുന്നത്. ക്ലബില്‍ നിലവിലുള്ള മുഴുവന്‍ ഓഹരികളും കമ്പനി വില്‍ക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.


ഐപിഎല്ലില്‍ പുകയില, മദ്യ ബ്രാന്‍ഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ കൂടി സാഹചര്യത്തിലാണ് ഈ നീക്കം. ഐപിഎല്ലിലെ ആദ്യ സീസണില്‍ 11.1 കോടി ഡോളറിനാണ് വിജയ് മല്യ ആര്‍സിബിയെ സ്വന്തമാക്കിയത്. എന്നാല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ തകര്‍ച്ചയും മല്യയുടെ കടബാധ്യതയും ആര്‍സിബിയെ ഡിയാജിയോയുടെ കൈയ്യില്‍ എത്തിച്ചു. അങ്ങനെയാണ് ആര്‍സിബി ഉടമസ്ഥാവകാശം മദ്യ കമ്പനിയില്‍ വന്ന് ചേര്‍ന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :