തുടക്കക്കാര്‍ വലയും: പൊള്ളോക്ക്

ജോഹന്നാസ്ബെര്‍ഗ്| WEBDUNIA| Last Modified ശനി, 18 ഏപ്രില്‍ 2009 (19:09 IST)
ദക്ഷിണാഫ്രിക്കയിലെ ഗ്രൌണ്ടുകളില്‍ ഐപി‌എല്‍ മത്സരത്തിനെത്തുന്ന തുടക്കക്കാരായ ബൌളര്‍മാര്‍ ഏറെ വലയുമെന്ന് മുബൈ ഇന്ത്യന്‍സ് ബൌളിംഗ് പരിശീലകന്‍ ഷോണ്‍ പൊള്ളോക്ക് പറഞ്ഞു. ഇന്ത്യന്‍ പിച്ചുകളേക്കാള്‍ വെല്ലുവിളി നിറഞ്ഞതാകും ഇവര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ഗ്രൌണ്ടുകളെന്ന് പൊള്ളോക്ക് ചൂണ്ടികാട്ടി.

ഇന്ത്യയില്‍ നിന്നെത്തിയ തുടക്കക്കാ‍രായ ബൌളര്‍മാര്‍ പരിശീലന മത്സരങ്ങളില്‍ കാര്യമായ നേട്ടമുണ്ടാക്കാഞ്ഞത് ഇത് മൂലമാണെന്നും പൊള്ളോക്ക് ചൂണ്ടിക്കാട്ടി.

എന്നാല്‍ ബൌളിംഗിലെ വെല്ലുവിളികളെ തന്‍റെ ടീം അതിജീവിക്കുമെന്നും പൊള്ളോക്ക് പറഞ്ഞു. റിയാന്‍ മക്‍ലാറനാണ് മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള ഏക ദക്ഷിണാഫ്രിക്കന്‍ ബൌളര്‍. ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയിട്ടുള്ള സഹീറിന്‍റെയും ഹര്‍ഭജന്‍റെയും പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്നും പൊള്ളോക്ക് പറഞ്ഞു.

ടൂര്‍ണ്ണമെന്‍റ് തീരുന്നത് വരെ താന്‍ ടീമിനൊപ്പം ഉണ്ടാകുമെന്നും പൊള്ളോക്ക് വ്യക്തമാക്കി. ഇന്ത്യയില്‍ മത്സരങ്ങള്‍ നടത്തുകയാണെങ്കില്‍ രണ്ടാഴ്ച്ചക്കാലമേ ടീമിനൊപ്പം ഉണ്ടാകൂ എന്ന് പൊള്ളോക്ക് നേരത്തെ അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :