ക്രിക്കറ്റ് ഗുരു ഷെയ്ന്‍ വോണ്‍: ശില്‍‌പ

കേപ്ടൌണ്‍| WEBDUNIA| Last Modified ശനി, 18 ഏപ്രില്‍ 2009 (19:09 IST)
ക്രിക്കറ്റിന്‍റെ പുതുരൂപമായ ട്വന്‍റി-20യെക്കുറിച്ച് തനിക്ക് ഏറെ പഠിക്കേണ്ടതുണ്ടെന്ന് രാജസ്ഥാന്‍ റോയല്‍‌സിന്‍റെ ഉടമകളില്‍ ഒരാളായ ബോളിവുഡ് താരം ശില്‍പ ഷെട്ടി പറഞ്ഞു. തന്‍റെ ടീമിന്‍റെ പരിശീലകനും ക്യാപ്റ്റനുമായ ഷേയ്ന്‍ വോണില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയാണെന്നും ശില്‍പ വ്യക്തമാക്കി. റോയല്‍‌സ് ഇക്കുറിയും ട്രോഫി നേടുമെന്നും ശില്‍‌പ പ്രതീക്ഷ പ്രകടിപ്പിച്ചു.

ട്വന്‍റി-20 പൂര്‍ണ്ണമായും ഒരു പുതിയ കളിയാണെന്ന് ശില്‍‌പ പറഞ്ഞു. ഇതിന്‍റെ നിയമാവലികള്‍ ഒന്നും തനിക്കറിയില്ല. ഇതേക്കുറിച്ച് ടീമിന്‍റെ സഹ ഉടമകളില്‍ ഒരാളായ മനോജ് ബാദലിനോടാണ് താന്‍ ചോദിക്കാറുള്ളതെന്ന് ശില്‍‌പ പറഞ്ഞു. എന്നാല്‍ ഷേയ്ന്‍ വോണിനെ താന്‍ കൂടുതല്‍ ബഹുമാനിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ദ ഡെ‌യ്‌ലി ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യന്‍മാരായ റോയ‌ല്‍‌സ് ഉദ്ഘാടന ദിവസമായ ശനിയാഴ്ച്ച തന്നെ ആദ്യ മത്സരത്തിനിറങ്ങും. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സുമായിട്ടാണ് രാജസ്ഥാന്‍ റോയല്‍സ് ഏറ്റുമുട്ടുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :