ഹെഡ്‌ലിയുടെയും റാണയുടെയും വിധി ജനുവരിയില്‍

ചിക്കാഗോ: | WEBDUNIA|
PRO
PRO
മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ വിവിധ കേസുകളില്‍ കുറ്റക്കാരനായ ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെയും കൂട്ടുപ്രതി തഹാവൂര്‍ ഹുസൈന്‍ റാണയുടെയും വിധി ജനുവരിയില്‍. റാണയുടെ വിധി ജനുവരി 15നും ഹെഡ്‌ലിയുടെ 17നുമാകും ചിക്കാഗോ കോടതി പ്രഖ്യാപിക്കുക. കോടതി വക്താവ് റന്‍ഡാല്‍ സാംബോണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഡെന്മാര്‍ക്കില്‍ ഭീകരാക്രമണ പദ്ധതികള്‍ക്കുള്ള ഗൂഢാലോചനയ്ക്കു സഹായം ചെയ്തു, ലഷ്‌കര്‍ ഇ തൊയ്ബയ്ക്ക് സഹായങ്ങള്‍ നല്‍കി എന്നീ കേസുകളില്‍ റാണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. റാണയുടെ ശിക്ഷ ഡിസംബര്‍ നാലിന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇത് ജനുവരിയിലേയ്ക്ക് മാറ്റുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :