ഹിലാരി ക്ലിന്‍റണ്‍ ഇറാഖില്‍

ബാഗ്ദാദ്| WEBDUNIA| Last Modified ശനി, 25 ഏപ്രില്‍ 2009 (12:47 IST)
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റണ്‍ ഇറാഖിലെത്തി. വിദേശകാര്യ സെക്രട്ടറിയായി അധികാരമേറ്റ ശേഷം ആദ്യമായാണ് ഹിലാരി ഇറാഖ് സന്ദര്‍ശിക്കുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തലസ്ഥാനമായ ബാഗ്ദാദില്‍ സ്ഫോടനങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഹിലാരിയുടെ സന്ദര്‍ശനം.

മുന്‍‌കൂട്ടി അറിയിക്കാതെയാണ് ഹിലാരി ഇറാഖിലെത്തിയത്. സംഘര്‍ഷം കുറയ്ക്കുന്നതില്‍ ഇറാഖ് സര്‍ക്കാര്‍ വിജയിക്കുമെന്നുള്ള ഭയമാണ് ചാവേറാക്രമണങ്ങള്‍ നടത്താന്‍ ഭികരരെ പ്രേരിപ്പിച്ചതെന്ന് ഹിലാരി പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്ന ചാവേറാക്രമണങ്ങളില്‍ 150 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 2010ഓടെ ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍‌വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ പ്രഖ്യാപിച്ചതിന് ശേഷമാണ് ഇറാഖില്‍ ആക്രമണം ശക്തമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :