ഹാരി പോട്ടര്‍ക്ക് എട്ടാം ഭാഗം?

ലണ്ടന്‍: | WEBDUNIA| Last Modified തിങ്കള്‍, 31 ഡിസം‌ബര്‍ 2007 (18:43 IST)
ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളില്‍ ഒന്നായ ഹാരി പോട്ടര്‍ക്ക് എട്ടാം ഭാഗം വരുന്നുവോ? ഇത്തരത്തില്‍ ഒരു സൂചന എഴുത്തുകാരി ജെ കെ റൌളിംഗില്‍ നിന്നും ഉണ്ടായതിനെ തുടര്‍ന്നാണ് പുസ്തക ചര്‍ച്ചകള്‍ക്കിടയില്‍ ഇത്തരമൊരു സംശയത്തിനു ഇട നല്‍കിയത്.

ഹാരിപോട്ടര്‍ പരമ്പരയ്‌ക്ക് അവസാനമായി എന്നു റൌളിംഗ് പറഞ്ഞിരുന്നെങ്കിലും ഹാരിപോട്ടറുടെ മായിക വലയത്തില്‍ നിന്നും തനിക്ക് ഉടനെയൊന്നും പുറത്തുകടക്കാനാകുന്നില്ല എന്ന് ടൈം മാഗസിനില്‍ റൌളിംഗ് പറഞ്ഞിരുന്നു.

നേരത്തേ തന്നെ ഏഴു ഭാഗങ്ങള്‍ കൊണ്ട് താന്‍ ഹാരി പോട്ടര്‍ പരമ്പര അവസാനിപ്പിക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു. റ്റൈംസ് മാഗസിന്‍റെ 2007 ലെ വ്യക്തി പട്ടികയില്‍ റഷ്യയുറ്റെ വ്ലാദിമര്‍ പുടിനു പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു റൌളിംഗ്.

ഈ വര്‍ഷം ആദ്യമായിരുന്നു റൌളിംഗ് ഹാരിപോട്ടര്‍ പരമ്പരയിലെ ഏഴാമത്തെ പുസ്തകമായ ഡെത്ത്‌ലി ഹാളോസ് പ്രസിദ്ധീകരിച്ചത്. അമേരിക്കയിലും യു കെ യിലും വേഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തമായിരുന്നു.

ഇതിനു പുറമേ റൌളിംഗിന്‍റെ പുതിയ പുസ്തകം ടെയ്‌ല്‍സ് ഓഫ് ബീഡ്‌ലിയുടെ കയ്യെഴുത്തുപ്രതി അടുത്ത കാലത്ത് വിറ്റഴിഞ്ഞത് രണ്ട് ദശലക്ഷം പൌണ്ടിനായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :