സ്ട്രോസ് കാനെ ചോദ്യം ചെയ്തു

പാരിസ്| WEBDUNIA|
സെക്‍സ് റാക്കറ്റുകളുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഐഎംഎഫ് മേധാവി സ്ട്രോസ് കാനെ ഫ്രഞ്ച് പൊലീസ് ചോദ്യംചെയ്തു. 2010, 2011 കാലഘട്ടത്ത് കാനുമായി ബന്ധപ്പെട്ടെന്ന് ഫ്രാന്‍സില്‍ നിന്ന് പിടിയിലായ ലൈംഗിക തൊഴിലാളികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണ് ചോദ്യം ചെയ്യല്‍. ഫ്രാന്‍സ്, ബെല്‍ജിയം ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടന്നു വന്ന സെക്സ് റാക്കറ്റുകള്‍ പോലീസ് പിടിയിലായത് സ്ട്രോസ് കാനെയും സംഭവത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു.

ഐഎംഎഫിലെ പദവി 2011ലാണ് കാന്‍ രാജിവച്ചത്. അദ്ദേഹത്തിന്റെ രാജിയും ലൈംഗിക പീഡനക്കേസിനെ തുടര്‍ന്നായിരുന്നു. കാനിനെതിരേ ഒരു ഹോട്ടല്‍ പരിചാരിക നല്‍കിയ പരാതിയില്‍ കാനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വെറുതെ വിടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :