സെക്സിനേക്കാള്‍ പ്രാധാന്യം ഫേസ്ബുക്കിനും ട്വിറ്ററിനും!

സാന്‍ ഫ്രാന്‍സിസ്കോ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളുടെ പ്രലോഭനം സെക്സിനേക്കാള്‍ ഭയങ്കരമാണെന്ന് സര്‍വെ. ട്വീറ്റുകള്‍ക്കും പോസ്റ്റുകള്‍ക്കുമൊക്കെ സെക്സിനേക്കാള്‍ പ്രാധാന്യം വരുന്നു എന്നാണ് സര്‍വെ പറയുന്നത്. ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ബൂത്ത് സ്കൂള്‍ ഓഫ് ബിസിനസ്സ് ആണ് ഇന്റര്‍നെറ്റ് യുഗത്തിലെ ജീവിതരീതിയെക്കുറിച്ച് പഠനം നടത്തിയത്.

സോഷ്യനെറ്റ്വര്‍ക്കുകളുടെ പ്രലോഭനത്തില്‍ നിന്ന് രക്ഷപ്പെടുക പ്രയാസകരം. കാരണം സ്മാര്‍ട്ട് ഫോണുകളും മറ്റും വഴി അവ എപ്പോഴും വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. 18 മുതല്‍ 85 വയസ്സ് വരെ പ്രായമുള്ളവരാണ് സര്‍വെയില്‍ പങ്കെടുത്തത്.

സെക്സ്, സിഗരറ്റ്, മദ്യം തുടങ്ങിയവയേക്കാള്‍ പ്രലോഭനമുണ്ടാക്കാന്‍ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് സാധിക്കുന്നു എന്നാണ് സര്‍വെ വ്യക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :