സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേയ്ക്ക്

വാഷിംഗ്‌ടണ്‍| WEBDUNIA|
PRO
PRO
ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേയ്ക്ക്. ബഹിരാകാശ പേടകമായ സോയൂസ് 31ല്‍ അടുത്തമാസം 14നാണു സുനിത യാത്രതിരിക്കുക. കസാഖിസ്ഥാനില്‍ ബൈകോനൂര്‍ കോസ്മോഡ്രോമില്‍ നിന്നാണു പുറപ്പെടുക.

റഷ്യക്കാരനായ യൂറി മലെന്‍ചെങ്കൊ, ജപ്പാന്‍കാരനായ അകിഹികൊ ഹോഷിതെ എന്നിവരും സുനിതയ്ക്കൊപ്പമുണ്ടാകും.

ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്തു കഴിഞ്ഞ വനിതയെന്ന റെക്കോര്‍ഡിന് ഉടമയാണു സുനിത. 2006 ഡിസംബര്‍ 9 മുതല്‍ 2007 ജൂണ്‍ 22 വരെ 195 ദിവസം സുനിത ബഹിരാകാശത്തു കഴിഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :