സിറിയയ്ക്കെതിരെ യു എസ് ഉപരോധം

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വ്യാഴം, 14 ഫെബ്രുവരി 2008 (14:45 IST)
സിറിയയ്ക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് അമേരിക്ക തീരുമാനിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ് ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞു. ഇറാഖില്‍ അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതും ലബനനില്‍ ജനാധിപത്യത്തിനും പരമാധികാരത്തിനും ഭീഷണീ ഉയര്‍ത്തുന്നതിനാലാണുമിത്.

ഒരു എക്സികുട്ടീവ് ഓര്‍ഡറിലൂടെ ആണ് സിറിയയിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പുതിയ ഉപരോധം ബുഷ് ഏര്‍പ്പെടുത്തിയത്. മേയ് 2004ല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്‍റെ ഭാഗമാണ് പുതിയ ഉപരോധമെന്ന് വൈറ്റ് ഹൌസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഭക്ഷണം, മരുന്നുകള്‍ ഒഴികെ ഉള്ള സാധനങ്ങള്‍ സിറിയയിലേക്ക് കയറ്റുമതി ച്വെയ്യുന്നതിന് അമേരിക്ക 2004 മുതല്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.


അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനത്തിന് സിറിയ പിന്തുണ നല്‍കുന്നതായുള്ള പരാതികളെ തുടര്‍ന്നാണ് 2004 ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്കയില്‍ നിന്നും സിറിയയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് വിലക്കേപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ സിറിയന്‍ പൌരന്മാരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിന് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്‍റിന് അനുവാദം നല്‍കുക, അമേരിക്കന്‍ ബാങ്കുകളും സിറിയന്‍ നാഷണല്‍ ബാങ്കും തമ്മിലുള്ള ക്രയവിക്രയം അവസാനിക്കുക തുടങ്ങിയവയും ഉപരോധത്തിന്‍റെ ഭാഗമായുണ്ടായിരുന്നു.

ഹമാസ്, ഹിസ്ബുള്ള ഭീകര സംഘടനകള്‍ക്ക് സിറിയ സഹായം നല്‍കുന്നതായി ആരോപണമുണ്ട്. ഇറാഖിലേക്ക് തീവ്രവാദികള്‍ കടന്ന് കയറുന്നത് തടയുന്നില്ലെന്നും സിറിയയ്ക്കെതിരെ ആരോപിക്കപെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :