സിറിയയില്‍ രാസായുധ പ്രയോഗം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്ന് ബാന്‍ കി മൂണ്‍

ജനീവ| WEBDUNIA|
PRO
PRO
സിറിയയില്‍ രാസായുധ പ്രയോഗം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. സിറിയയിലെ ആഭ്യന്തര യുദ്ധം പരിഹരിക്കുന്നതിന് കൂട്ടായ പരിശ്രമം ഉണ്ടാവണമെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു. കുറ്റകൃത്യം ചെയ്തവരെ ശിക്ഷിക്കുന്ന കാര്യത്തില്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം.സിറിയയില്‍ രാസായുധ പ്രയോഗം നടന്നതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം യുഎന്‍ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം‍.

സിറിയയില്‍ സാധാരണക്കാര്‍ക്കു നേരെ രാസായുധം പ്രയോഗിച്ചുവെന്ന് യുഎന്‍ അന്വേഷണത്തില്‍ സംശയാതീതമായി തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഇത് നിലവിലുള്ള എല്ലാ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നും ബാന്‍ ജി മൂണ്‍ പറഞ്ഞു.

അതേസമയം രാസായുധ പ്രയോഗം സംബന്ധിച്ച യുഎന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ആക്രമണത്തിന്റെ ഉത്തരവാദികളെപ്പറ്റി പരാമര്‍ശമില്ല. ഓഗസ്റ്റ് 21ന് ആക്രമണം നടന്നതായി സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ആയിരക്കണക്കിനു പേര്‍ മരിച്ചതായും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ അസദ് ഭരണകൂടത്തെയും സിറിയന്‍ ഭരണകൂടം വിമതരെയുമാണ് കുറ്റപ്പെടുത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :