സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പ്: വിദേശ മലയാളിയ്ക്ക് 28 കോടി രൂപയ്ക്ക് ജാമ്യം

ന്യൂ‍യോര്‍ക്ക്| WEBDUNIA|
PRO
കമ്പനിയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി ഓഹരി വിപണിയില്‍ വിറ്റ് അമേരിക്കന്‍ ഓഹരി വിപണിയിലെ വന്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ മലയാളിയായ മാത്യു മാര്‍ത്തോമയെ 50 ലക്ഷം ഡോളറിന്റെ (28 കോടിയോളം) ജാമ്യം.

അള്‍ഷിമേഴ്‌സ് രോഗത്തിനുള്ള പുതിയ മരുന്ന് പുറത്തിറങ്ങുന്നതായി സ്വകാര്യമായി ലഭിച്ച വിവരം വെച്ച് ഓഹരി വിറ്റ് 1,533 കോടി രൂപയോളം ലാഭമുണ്ടാക്കി എന്നതാണ് മാത്യുവിന്റെ പേരിലാരോപിക്കപ്പെട്ട കുറ്റം. കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്ത് അതനുസരിച്ച് ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഇന്‍സൈഡര്‍ ട്രേഡിങ്ങില്‍ പങ്കാളിയായതിനാണ് മാത്യുവിനെതിരെ കേസെടുത്തത്.


ഫ്ലോറിഡയിലെ ബോക്ക റാറ്റണിലെ വീട്ടില്‍ നിന്നാണ് മാത്യുവിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയാണ് ജാമ്യം നല്‍കിയത്.യു എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനും മാത്യുവിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്. 45 വര്‍ഷം തടവും 50 ലക്ഷം ഡോളര്‍ പിഴയും ചുമത്താവുന്ന കുറ്റമാണിത്.

ഇന്ത്യയില്‍ നിന്ന് യു എസില്‍ കുടിയേറിയ കുടുംബത്തിലെ അംഗമായ മാത്യുവിന്റെ മുഴുവന്‍ പേര് അജയ് മാത്യു മറിയന്താനി തോമസ് എന്നാണ്. പിന്നീട് അദ്ദേഹം മാത്യു മാര്‍ത്തോമയെന്ന് പേരുമാറ്റി.സാക് ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റേഴ്‌സ് എന്ന കമ്പനിയുമായി ബന്ധമുള്ള സി ആര്‍ ഇന്‍ട്രിന്‍സിക് ഇന്‍വെസ്റ്റേഴ്‌സിലെ ഉദ്യോഗസ്ഥനാണ്. ഹെഡ്ജ് ഫണ്ട് ഉടമ സ്റ്റീവന്‍ കോഹന്റെ ഉടമസ്ഥതയിലുള്ളതാണ് സാക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :