സഹപ്രവര്‍ത്തകനെ മുലയൂട്ടാമെന്ന് ഫത്‌വ!

കെയ്‌റോ| WEBDUNIA|
മുസ്ലീം ഉദ്യോഗസ്ഥകള്‍ക്ക് സഹപ്രവര്‍ത്തകരെ മുലയൂട്ടാമെന്നും അതുവഴി അവരുമായി മാതൃബന്ധം സ്ഥാപിക്കാമെന്നും പറയുന്ന ഫത്‌വ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍‌വലിച്ചു. ഈജിപ്തിലെ പ്രശസ്തമായ സുന്നി മുസ്ലീം സര്‍വകലാശാലയായ അല്‍‌-അസറിലെ ഡോ. ഇസത് അതിയ ആയിരുന്നു വിചിത്രമായ ഫത്‌വ പുറപ്പെടുവിച്ചത്.

മുസ്ലീം പാരമ്പര്യം അഥവാ ഹദിത് അനുസരിച്ച് മുലയൂട്ടുന്നതു വഴി മാതൃബന്ധം സ്ഥാപിക്കാനാവും. അതായത്, മാതാവല്ലെങ്കില്‍ കൂടി മുലയൂട്ടുന്ന ആള്‍ക്ക് മാതാവിന്റെ സ്ഥാനം ലഭിക്കും. ഇതേ രീതി മുതിര്‍ന്നവര്‍ക്കും പിന്തുടരാമെന്നായിരുന്നു അതിയയുടെ വാദഗതി.

അതായത്, മുസ്ലീം സ്ത്രീകള്‍ സഹപ്രവര്‍ത്തകരായ പുരുഷന്മാരെ അഞ്ചു തവണ മുലയൂട്ടിയാല്‍ ഇരുവരും തമ്മില്‍ മാതൃ-പുത്ര ബന്ധം നിലവില്‍ വരുമെന്നും അവരിരുവരും തനിച്ച് ജോലിസ്ഥലത്ത് ഇടപഴകുന്നതില്‍ കുഴപ്പമില്ല എന്നുമായിരുന്നു അതിയയുടെ ഫത്‌വയില്‍ പറഞ്ഞിരുന്നത്.

സ്ത്രീകള്‍ക്ക് തങ്ങള്‍ മുലയൂട്ടിയ സഹപ്രവര്‍ത്തകരുടെ മുന്നില്‍ ശിരോവസ്ത്രമില്ലാതെ ഇരിക്കുന്നതില്‍ തെറ്റില്ല എന്നും അതിയ പുതിയ ഫത്‌വയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇസ്ലാം മതത്തില്‍ തന്നെ പുതിയ ഫത്‌വയ്ക്കെതിരെ വിമര്‍ശനം കടുത്തതോടെ അല്‍-അസര്‍ സര്‍വകലാശാല പ്രസിഡന്റ് ഫത്‌വ പിന്‍‌വലിക്കാന്‍ അതിയയോട് ആവശ്യപ്പെടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :