ശരിയത്ത് സര്‍ദാരി അംഗീകരിച്ചു

ഇസ്ലാമാബാദ്| WEBDUNIA|
സ്വാത് താഴ്വര ഉള്‍പ്പെടുന്ന പാകിസ്ഥാന്‍റെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ശരിയത്ത് (ഇസ്ലാമിക നിയമം )നടപ്പാക്കുന്നതിന് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി അംഗീകാരം നല്‍കി. വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശ മന്ത്രി ബഷീര്‍ അഹമ്മദിനെ ഉദ്ധരിച്ച് ജിയൊ ടിവി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നിയമത്തിന് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയതിനെത്തുടര്‍ന്ന് ഇന്നലെയാണ് നിസാം-ഇ-അദില്‍ വ്യവസ്ഥയില്‍ സര്‍ദാരി ഒപ്പുവച്ചത്. താലിബാന് വ്യക്തമായ സ്വാധീനമുള്ള സ്വാത് താഴ്വരയുള്‍പ്പെടെയുള്ള മുന്നണി പ്രദേശത്ത് ഇസ്ലാമിക നിയമം നടപ്പാക്കാനുള്ള വ്യവസ്ഥയാണിത്. അതിര്‍ത്തി പ്രവിശ്യ സര്‍ക്കാരും താലിബാനും തമ്മില്‍ ഉണ്ടാക്കിയ ധാരണയ്ക്ക് ഫെബ്രുവരി 16ന് സര്‍ദാരി അനുമതി നല്‍കിയിരുന്നെങ്കിലും അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പിന്മാറുകയായിരുന്നു.

താലിബാന് കൂടുതല്‍ കരുത്ത് പകരാന്‍ ഉപകരിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം പാക് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്. അതേസമയം പാര്‍ലമെന്‍റിന്‍റെ അനുമതി കൂടാതെയാണ് സര്‍ദാരി കഴിഞ്ഞ ദിവസം ഇസ്ലാമിക നിയമത്തിന് അനുമതി നല്‍കിയതെന്ന ആരോപണവുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :