വിവാഹത്തെ എതിര്‍ത്ത 15-കാരിയുടെ കഴുത്തറുത്തു

കാബൂള്‍| WEBDUNIA|
PRO
PRO
അഫ്ഗാനിസ്ഥാനില്‍ വിവാഹ വാഗ്ദാനത്തെ എതിര്‍ത്ത 15-കാരിയെ കഴുത്തറുത്ത് കൊന്നു. കുന്ദുസ് പ്രവിശ്യയിലെ ഇമാം സാഹിബ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്.
കൊലയുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ കുടുംബം വിവാഹാലോചനയെ എതിര്‍ത്തതാണ് കൊലയില്‍ കലാശിച്ചത്.
മകള്‍ക്ക് തീരെ ചെറുപ്പമാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയുടെ പിതാവ് പി‌ന്മാറിയത്. ബന്ധുക്കളായ ചിലര്‍ തന്നെയാണ് വിവാഹ വാഗ്ദാനവുമായി വന്നത്.

പ്രകോപിതരായ ബന്ധുക്കള്‍ ഗ്രാമത്തിലെ നദിയില്‍ നിന്ന് കുടിവെള്ളവുമായി വരികയായിരുന്ന പെണ്‍കുട്ടിയെ പിടികൂടി കൊലപ്പെടുത്തുകയായിരുന്നു. ഇസ്ലാം രാജ്യമായ അഫ്ഗാനില്‍ സ്ത്രീകള്‍ക്കെതിരായ കൊടും ക്രൂരതകള്‍ സാധാരണമായിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :