ലോകത്തിലെ ഏറ്റവും വലിയ ഘടികാരം മെക്കയില്‍!

ദുബായ്| WEBDUNIA|
PRO
ലോകത്തിലെ ഏറ്റവും വലിയ ഘടികാരം ഉടന്‍ മെക്കയില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. അംബരചുംബിയായ ഒരു ടവറിനു മുകളിലായി ഘടിപ്പിച്ചിരിക്കുന്ന ഘടികാരമാണ് ഇസ്ലാം വിശുദ്ധനഗരത്തിന്‍റെ പുതിയ അടയാളമായി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

നാലു ഭാഗത്തുനിന്നു നോക്കിയാലും കാണാവുന്ന വിധത്തിലാണ് ഘടികാരത്തിന്‍റെ നിര്‍മ്മാണം. റംസാന്‍ മാസത്തിലെ ആദ്യവാരം മുതല്‍ ഘടികാരം പ്രവര്‍ത്തനം ആരംഭിക്കും. 601 മീറ്ററാണ് ക്ലോക്ക് ടവറിന്‍റെ ഉയരം. ടവറില്‍ നിന്ന് ഘടികാരത്തിന്‍റെ അഗ്രഭാഗം വരെ 251 മീറ്ററാണ് ഉയരം.

ഇസ്ലാമിക വിഭാഗത്തിന്‍റെ പരമ്പരാഗത ശൈലിയിലുള്ള രൂപകല്‍പ്പനയാണ് ക്ലോക്ക് ടവറിന് നല്‍കിയിട്ടുള്ളത്. ടവറില്‍ രണ്ടു ലിഫ്റ്റുകളാണുള്ളത്. ഘടികാരത്തിന് അഞ്ചുമീറ്റര്‍ താഴെ സന്ദര്‍ശകര്‍ക്കായി ഒരു ബാല്‍ക്കണി തയ്യാറാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :