മുസ്ലിം സമൂഹവുമായി പുതിയ തുടക്കമെന്ന് ഒബാമ

വാഷിംഗ്ടണ്‍| WEBDUNIA|
PRO
മുസ്ലിം സമൂഹവുമായി പുതിയ തുടക്കം കുറിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് യു എസ് പ്രസിഡന്‍റ് ബറാക് ഒബാമ. തീവ്രവാദം ഇല്ലാതാക്കിയും സാമ്പത്തിക വളര്‍ച്ച ഉറപ്പു വരുത്തിയും മധ്യേഷ്യയില്‍ ശാശ്വത സമാധാനം സ്ഥാപിക്കുന്നതില്‍ യു എസ് പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.

ഇസ്രയേല്‍-പലസ്തീന്‍ സമാധാന ഉടമ്പടിയ്ക്കായുള്ള ശ്രമങ്ങള്‍ തുടരുന്നതില്‍ യു എസ് പ്രതിജ്ഞാബദ്ധമാണെന്നും ഒബാമ വ്യക്തമാക്കി. എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടായാലും ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ സമാധാന ഉടമ്പടിയ്ക്കായുള്ള ശ്രമം തുടരും.

എന്നാല്‍ ഇപ്പോള്‍ നിലച്ചിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ പുതിയ ശ്രമം അനിവാര്യമാണെന്നും ഒബാമ പറഞ്ഞു. ഇതുപോലെ ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാ‍നിലെയും തീവ്രവാദികള്‍ക്കെതിരായ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിലും യു എസിന് പ്രതിജ്ഞാബദ്ധതയുണ്ട്. തീവ്രവാദികളെ ഒറ്റപ്പെടുത്താനായി യു എസ് പുതിയ സൌഹൃദങ്ങള്‍ തേടുകയാണെന്നും ഒബാമ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം കെയ്‌റോ സര്‍വകലാശാലയില്‍ ഒബാ‍മ നടത്തിയ മുസ്ലിം അനുകൂല പ്രസ്താവനയ്ക്ക് മുസ്ലിം സമുദായത്തിനിടയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :