മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി
ഇസ്ലാമാബാദ്|
WEBDUNIA|
PRO
PRO
മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അറസ്റ്റു ചെയ്യാന്‍ പാക് ഭരണകൂടം ഇന്റര്‍പോളിന്റെ സഹായം തേടി. മുഷറഫിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസിലാണ് മുഷറഫിനെ അറസ്റ്റു ചെയ്യാന്‍ നീക്കം നടക്കുന്നത്. 2008 ഓഗസ്റ്റിലാണ് പ്രസിഡന്റ് സ്ഥാനം രാജിവച്ച മുഷറഫ് രാജ്യം വിട്ടത്. പിന്നീട് ബ്രിട്ടന്‍, യു എ ഇ എന്നീ രാജ്യങ്ങളിലാണ് മുഷറഫ് തങ്ങിയിരുന്നത്.