മുല്ല ഫസലുള്ള കൊല്ലപ്പെട്ടു: പാക്

ഇസ്‌ലാമബാദ്| WEBDUNIA| Last Modified വെള്ളി, 29 മെയ് 2009 (10:16 IST)
താലിബാന്‍റെ മുതിര്‍ന്ന നേതാവ് കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു. പെഷവാറില്‍ കഴിഞ്ഞ ദിവസം ഭീകരാക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് തൊട്ട് പിന്നാലെയാണ് പാകിസ്ഥാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

മറ്റ് ഏതാനും താലിബാന്‍ നേതാക്കളും കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ സൈന്യം വെളിപ്പെടുത്തിയിട്ടുണ്ട്. 21 പ്രധാന താലിബാന്‍ നേതാക്കളെ പിടിച്ച് നല്‍കുന്നവര്‍ക്ക് വടക്ക്-പടിഞ്ഞാറന്‍ പ്രവിശ്യാ സര്‍ക്കാര്‍ നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഹാജി മുസ്ലിം ഖാന്‍റെ തലയ്ക്ക് നാല് കോടി രൂപയും മറ്റൊരു നേതാവായ നായിബ് അമീര്‍ ഷാ ദോറനെ പിടിച്ച് നല്‍കുന്നവര്‍ക്ക് അഞ്ച് കോടിയും ആണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

പാകിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് താലിബാന്‍ നേതാക്കളെ പിടിച്ചു നല്‍കുന്നവര്‍ക്ക് പാകിസ്ഥാന്‍ പാരിതോഷികം പ്രഖ്യാപിച്ചത്. പാരിതോഷികം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം തന്നെയാണ് ഫസലുള്ള കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത പുറത്തുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :