മിസൈല്‍ പ്രതിരോധം: റഷ്യ വഴങ്ങില്ല

ന്യൂയോര്‍ക്ക്| WEBDUNIA|
യൂറോപ്പില്‍ അമേരിക്ക സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തിനെ ഒരിക്കല്ലും റഷ്യ പിതുണക്കില്ലെന്ന് പ്രസിഡന്‍റെ വ്ലാഡിമിര്‍ പുടിന്‍ അറിയിച്ചു. യുഎസ് വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസും പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേയ്റ്റ്സും പുടിനുമായി നടത്തിയ ചര്‍ച്ചയിലാണ് പുടിന്‍ റഷ്യയുടെ നിലപാട് വ്യക്തമാക്കിയത്.

ചെക്ക് റിപബ്ലിക്കിലും പോളണ്ടിലും അമേരിക്ക സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തെയാ‍ണ് റഷ്യ എതിര്‍ക്കുന്നത്. ഇത് തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുമെന്നാണ് റഷ്യയുടെ നിലപാട്. എന്നാല്‍ ഇറാന്‍, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണിയെ നേരിടനാണ് ഈ സംവിധാനം എന്നാണ് അമേരിക്ക പറയുന്നത്.

ഈ പദ്ധതിക്കു പകരമായി അസര്‍ബൈജാനിലുള്ള റഷ്യയുടെ റഡാര്‍ സംവിധാനത്തിന്‍റെ സഹായം അമേരിക്കക്ക് നല്‍കാന്‍ റഷ്യ തയ്യാറാണ്. പക്ഷേ ചെക്കിലും പോളണ്ടിലും മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ചേ പറ്റൂ എന്ന തീരുമാനത്തിലാണ് അമേരിക്ക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :