മലാല ഇനി പാകിസ്ഥാനിലേക്കില്ല...

ലണ്ടന്‍: | WEBDUNIA|
PRO
PRO
താലിബാന്‍ ആക്രമണത്തില്‍ പരുക്കേറ്റ് ബ്രിട്ടനില്‍ ചികില്‍സയില്‍ കഴിയുന്ന മലാല യൂസഫ്‌സായി ഇനി പാകിസ്ഥാനിലേക്കില്ലെന്ന് റിപ്പോര്‍ട്ട്. മലാലയുടെ കുടുംബം ബ്രിട്ടനില്‍ തുടരുവാനാണ് ആഗ്രഹിക്കുന്നതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ബെര്‍മിംഗ്‌ഹാം ക്യൂന്‍സ് എലിസബത്ത് ആശുപത്രിയിലാണ് മലാല കഴിയുന്നത്.
മലാലയുടെ മാതാപിതാക്കളും രണ്ട് സഹോദരന്മാരും നിലവില്‍ ടൂറിസ്റ്റ് വിസയിലാണ് ബ്രിട്ടനില്‍ താമസിക്കുന്നത്. ഇതിനിടയില്‍ മലാലയുടെ പിതാവ് സിയാദ്ദൂന് ബെര്‍മിംഗ്‌ഹാമിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റില്‍ ജോലി നല്‍കാനുള്ള നീക്കം നടക്കുന്നുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനാണ് സ്കൂള്‍വിട്ട് വരികയായിരുന്നു മലാലയെ താലിബാന്‍ തീവ്രവാദികള്‍ ആക്രമിച്ചത്. സ്വാത്ത് താഴ്വരയില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചു കൊണ്ടുള്ള താലിബാന്‍ നിലപാടുകളെ ഡയറികുറിപ്പുകളിലൂടെ ചോദ്യം ചെയ്തതാണ് മലാലയെ ആക്രമിക്കാന്‍ കാരണം. ഏറ്റവും ഒടുവില്‍ മലാലയും കുടുംബവും പാകിസ്ഥാനിലേക്ക് മടങ്ങിവന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് തെഹരീക്ക് ഇ താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :