ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. നിരവധി കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. ആശുപത്രികളും വ്യാപാര സമുച്ചയങ്ങളുമടക്കം അഞ്ഞൂറിലധികം കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നിട്ടുണ്ട്.
ഇന്നലെയാണ് റിക്ടര്‍ സ്കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. തുടര്‍ന്ന് 6.2 രേഖപ്പെടുത്തിയ തുടര്‍ ചലനവും അനുഭവപ്പെട്ടു. ആയിരത്തിലധികം പേര് മരിച്ചതായാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍.