ബ്രിമിംഹാം: വെള്ളക്കാര്‍ ന്യൂനപക്ഷമാകും

ലണ്ടന്‍| WEBDUNIA|
ബ്രിട്ടനിലെ ബ്രിമിംഗ്‌ഹാം നഗരം അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഏഷ്യന്‍ ഭൂരിപക്ഷ പ്രദേശമാകുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ നഗരങ്ങളില്‍ രണ്ടാം സ്ഥാനമാണ് ബ്രിമിംഹാമിന്.

2027 ആകുമ്പോഴേക്കും ബ്രിമിംഹാ‍മില്‍ ജീവിക്കുന്ന വെള്ളക്കാര്‍ ന്യൂനപക്ഷമായി മാറും. മാഞ്ചസ്റ്റര്‍ സര്‍വകാലാശാലയിലെ ജനസംഖ്യാ വിദഗ്ദ്ധരാണ് പഠനം നടത്തിയത്- ‘ഡെയ്‌ലി ടെലിഗഗ്രാഫ്’ പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ബ്രിട്ടനില്‍ ജിവിക്കുന്ന 2.5 ദശലക്ഷം ഇന്ത്യാക്കാ‍രില്‍ രണ്ട് ലക്ഷത്തിലധികവും ബ്രിമിം‌ഹാമിലാണ്. ഇവിടെയുള്ള ഏഷ്യാക്കാരില്‍ നല്ലൊരു ഭാഗം പാകിസ്ഥാന്‍‌കാരുമുണ്ട്.

2026ല്‍ പാകിസ്ഥാനികളുടെ എണ്ണം ഇപ്പോഴുള്ളതില്‍ നിന്ന് ഇരട്ടിയാകുമെന്നും പഠനം പറയുന്നു. ബ്രിട്ടനിലെ 35 പട്ടണങ്ങളിലും നഗരങ്ങളിലും ആയി ഒരു വാര്‍ഡിലെങ്കിലും വെള്ളക്കാര്‍ ന്യൂനപക്ഷമാണെന്ന് അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സമീപം താമസിക്കാനായി ഏഷ്യന്‍ വംശജര്‍ ശ്രമിക്കുന്നതാണ് ഇങ്ങനെ വരാന്‍ കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :