ബ്രിട്ടന്‍: യുദ്ധമുന നിര്‍മ്മിക്കുന്നു

ലണ്ടന്‍| WEBDUNIA|
ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ നവീകരിച്ച ആണവ യുദ്ധമുനയുടെ പണിപ്പുരയിലാണെന്ന് റിപ്പോര്‍ട്ട്. ബെര്‍ക്‍ഷെയറിലെ അല്‍ഡെര്‍മാസ്റ്റണ്‍ ആണവ സങ്കേതത്തിലാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നതെന്ന് ‘ദി ഹെറാള്‍ഡ് ’ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശ്വാസ്യയോഗ്യമായ യുദ്ധമുന മാറ്റിവയ്ക്കല്‍ പദ്ധതി അനുസരിച്ചാണ് പുതിയ ആയുധത്തിന്‍റെ നിര്‍മ്മാണം. അമേരിക്കന്‍ സൈന്യത്തിന്‍റെ കാലിഫോര്‍ണിയയിലെയും ന്യൂ മെക്സിക്കോയിലെയും ആണവ ലബോറട്ടറികളിലാണ് അതീവ രഹസ്യമായ ഈ പദ്ധതി രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ചത്.

അമേരിക്കന്‍ അന്തര്‍വാഹിനികളിലെ മിസൈലുകളില്‍ നവീകരിച്ച അണവ ഇന്ധനം
ഉപയോഗപ്പെടുത്തുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ബ്രിട്ടന്‍റെ രഹസ്യ പദ്ധതിയും പ്രവര്‍ത്തിക്കുന്നത്- അജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ഇതു സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയ വക്താ വ് നിഷേധിച്ചു. അതേസമയം, ആള്‍ഡെര്‍മാസ്റ്റണ്‍ അണവ കേന്ദ്രത്തില്‍ നവീകരണവുമായി ബന്ധപ്പെട്ട് ബ്രിട്ടണ്‍ 2.2 ബില്യന്‍ പൌണ്ട് നിക്ഷേപിക്കുമെന്ന്
സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :