ബോയിംഗ് 787 ഡ്രീംലൈനര്‍ സര്‍വീസ് തുടങ്ങി

ടോക്കിയോ| WEBDUNIA|
കൂടുതല്‍ ഇന്ധനക്ഷമത അവകാശപ്പെടുന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ പരമ്പരയിലെ ആദ്യ വിമാനം സര്‍വീസ്‌ ആരംഭിച്ചു. മറ്റ് ബോയിംഗ് സീരിയസിനേക്കാള്‍ മെച്ചപ്പെട്ട സൌകര്യവും ഇതിനുണ്ടെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ടോക്കിയോ മുതല്‍ ഹോങ്കോംഗ് വരെയാണ് വിമാനത്തിന്റെ ആദ്യ യാത്ര.

57 മീറ്റര്‍ നീളമുള്ള വിമാനത്തില്‍ 260 പേര്‍ക്ക്‌ യാത്ര ചെയ്യാം. ഈ വിമാനത്തിന്റെ നിര്‍മ്മാണത്തിന് ലോഹങ്ങളുടെ ഉപയോഗം പരമാവധി കുറച്ചതിനാലാണ് ഇന്ധനക്ഷമത കൂടാന്‍ കാരണം. ലോഹങ്ങള്‍ക്ക്‌ പകരം കാര്‍ബണും ഫൈബറും ഉപയോഗിച്ചാണ്‌ വിമാനം നിര്‍മിച്ചിരിക്കുന്നത്‌. ഈ വിമാനത്തിന് മറ്റുവിമാനങ്ങളെ അപേക്ഷിച്ച് ശബ്ദവും കുറവാണ്

ഇന്ധന ഉപഭോഗത്തില്‍ 20 ശതമാനം ലാഭമാണ്‌ ഡ്രീംലൈനര്‍ വിമാനം ഉറപ്പു നല്‍കുന്നത്‌. ഏഴ്‌ വര്‍ഷംമുമ്പാണ്‌ ഡ്രീംലൈനര്‍ നിര്‍മാണം ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :