ഫ്രാങ്ക്‌ മെക്കോര്‍ട്ട്‌ അന്തരിച്ചു

ന്യൂയോര്‍ക്ക്‌| WEBDUNIA|
ഐറിഷ്‌-അമേരിക്കന്‍ എഴുത്തുകാനും പുലിസ്റ്റര്‍ ജേതാവുമായ ഫ്രാങ്ക്‌ മെക്കോര്‍ട്ട്‌(78)അന്തരിച്ചു. കാന്‍സര്‍ ബാധിതനായ അദ്ദേഹം ഏറെനാള്‍ രോഗശയ്യയിലായിരുന്നു. മെക്കോര്‍ട്ടിന്റെ ബാല്യകാലസ്‌മരണകള്‍ പ്രതിപാദിക്കുന്ന 'എയ്ഞ്ചലോസ്‌ ആഷസ്‌'(1996) ആണ് അദ്ദേഹത്തെ സാഹിത്യലോകത്ത് പ്രശസ്തനാക്കിയത്.

ലോകത്ത്‌ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിട്ടുള്ള പുസ്‌തകങ്ങളില്‍ ഒന്നായ എയ്ഞ്ചലോസ്‌ ആഷസ് പിന്നീട് ഹോളിവുഡ്‌ ചലച്ചിത്രമായി. എയ്ഞ്ചലോസ്‌ ആഷസിന്‍റെ പത്തുലക്ഷത്തിലധികം കോപ്പികളാണ്‌ ലോകമെമ്പാടുമായി വിറ്റഴിഞ്ഞത്‌.

ഈ കൃതി തന്നെയാണ് മക്കോര്‍ട്ടിനെ പുലിറ്റ്‌സര്‍ സമ്മാനത്തിന് അര്‍ഹനാക്കിയതും. പിന്നീട് ആദ്യ കഥയുടെ തുടര്‍ച്ചയായി ‘ടിസ്,(1999), അമേരിക്കയില്‍ ഒരു യുവ അധ്യാപകന് നേരിടേണ്ടി വരുന്ന വിഷമതകള്‍ വിവരിക്കുന്ന ‘ടീച്ചര്‍ മാന്‍ ’‍(2005)എന്നിവയും മക്കോര്‍ട്ടിന്‍റേതായി പുറത്തുവന്ന കൃതികളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :