പ്രഭാകരന്‍റെ കുടുംബം രക്ഷപെട്ടു?

PROPRO


പ്രഭാകരന്‍റെ ഭാര്യ മതിവദനിയും ഇളയ മകന്‍ ബാലചന്ദ്രനും കഴിഞ്ഞ വര്‍ഷം തമിഴ്നാട്ടിലേക്ക് കടന്നിരുന്നു എന്നും അവിടെ ഒരു എല്‍‌ടി‌ടി‌ഇ അനുഭാവി അവര്‍ക്ക് സിംഗപ്പൂരിലെ അജ്ഞാത കേന്ദ്രത്തിലേക്ക് പോകാനുള്ള സൌകര്യം ഒരുക്കിയതായും വെളിപ്പെടുത്തിയതായാണ് പത്ര റിപ്പോര്‍ട്ട്. എന്നാല്‍, അനുയായിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

പ്രഭാകരന്‍റെ മകള്‍ യുദ്ധം കടുത്ത ശേഷം ശ്രീലങ്കയില്‍ എത്തിയിട്ടില്ല. ദ്വാരക അയര്‍ലന്‍ഡില്‍ വിദ്യാര്‍ത്ഥിനിയാണെന്നാണ് കരുതുന്നത്. അവസാന യുദ്ധ സമയത്ത് പ്രഭാകന്‍റെ നിര്‍ദ്ദേശ പ്രകാരം ദ്വാരക ഓസ്‌ലോയില്‍ സുരക്ഷിത കേന്ദ്രത്തില്‍ എത്തിയതായും നോര്‍വേയില്‍ നിന്നുള്ള സ്രോതസ്സുകളെ ഉദ്ധരിച്ച് ബോട്ടം‌ലൈന്‍ പറയുന്നു.

കൊളംബോ| WEBDUNIA|
പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍റെ ഭാര്യയും ഇളയ മകനും തമിഴ്നാട്ടിലേക്കും അവിടെ നിന്ന് സുരക്ഷിത താവളത്തിലേക്കും രക്ഷപെട്ടതായി ‘ബോട്ടം‌ലൈന്‍’ ദിനപ്പത്രം. പ്രഭാകരന്‍റെ അടുത്ത അനുയായിയെ ചോദ്യം ചെയ്തപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഈ വിവരം ലഭ്യമായതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
യുദ്ധത്തില്‍ പ്രഭാകരന്‍റെ കുടുംബം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നു എങ്കിലും ദ്വാരകയുടെയോ ബാലചന്ദ്രന്‍റെയോ മൃതദേഹം കണ്ടെടുത്തതായി സൈന്യം ഇതുവരെ അവകാശപ്പെട്ടിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :