പ്രഭാകരന്റെ മാതാപിതാക്കളെ കണ്ടെത്തി

വേലുപ്പിള്ള പ്രഭാകരന്‍
PRO
കൊല്ലപ്പെട്ട എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ പിതാവ് തിരുവെങ്കിടം വേലുപ്പിള്ളയെയും (76) അമ്മ പാര്‍‌വതി അമ്മാളെയും (71) വാവുനിയയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കണ്ടെത്തിയതായി ശ്രീലങ്കന്‍ പ്രസിഡന്റ് രാജപക്‌സേ. കുറച്ച് നാളുകളായി ഇരുവരും ദുരിതാശ്വാസ ക്യാമ്പില്‍ തന്നെയായിരുന്നുവെങ്കിലും ഇപ്പോഴാണ് തിരിച്ചറിഞ്ഞത്.

പുലികളുടെ അധികാര പരിധിയില്‍ ആയിരുന്ന വന്നിയും പരിസര പ്രദേശങ്ങളും ആക്രമിക്കുന്നതിന് മുമ്പ് സാധാരണക്കാരായ ജനങ്ങളോട് അവിടം വിടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് മുല്ലത്തീവില്‍ നിന്നും പരിസരങ്ങളില്‍ നിന്നും സര്‍ക്കാര്‍ ക്യാമ്പുകളില്‍ എത്തിയ സാധാരണക്കാരുടെ കൂടെ പ്രഭാകരന്റെ മാതാപിതാക്കളും ഉണ്ടായിരുന്നുവെന്ന് മന്ത്രിസഭാ യോഗത്തില്‍ രാജപക്‌സേ അറിയിച്ചു.

യുദ്ധക്കെടുതികളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന തമിഴ് വംശജര്‍ക്കായി ശ്രീലങ്കന്‍ സര്‍ക്കാര്‍ പുതിയതായി നിര്‍മിച്ചതാണ് വാവുനിയയിലെ ദുരിതാശ്വാസ ക്യാമ്പ്. പ്രഭാകരന്റെ മാതാപിതാക്കളെ പോലെ, പല തമിഴ് പുലികളുടെയും മാതാപിതാക്കളും ബന്ധുക്കളും ഈ ക്യാമ്പില്‍ സര്‍ക്കാരിന്റെ കരുണയില്‍ കഴിയുന്നുണ്ട്.

ജനിച്ചത് 1924 -ലാണ്. മത്സ്യത്തൊഴിലാളി കുടുബത്തിലായിരുന്നജനനം. സിങ്കപ്പൂരില്‍ ജനിച്ച വേലുപ്പിള്ള സിങ്കപ്പൂര്‍ തപാല്‍ വകുപ്പില്‍ ജോലി നോക്കി. 1947 -ലാണ് വേലുപ്പിള്ള ശ്രീലങ്കയിലേക്ക് വരുന്നത്. ജാഫ്കലക്റ്ററേറ്റിലലാന്‍ഡഓഫീസറായി ജോലി ലഭിച്ചു. തുടര്‍ന്ന് വിരമിക്കുന്നതുവരെ അതേ ജോലിയില്‍ തുടര്‍ന്നു.

തമിഴ് പുലികളും ശ്രീലങ്കന്‍ സൈന്യവും കടുത്ത പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയത്ത് തമിഴ്‌നാട്ടിലെ തിരുച്ചിയിലായിരുന്നു ഇവര്‍ താമസിച്ചത്. നോര്‍‌വേ സര്‍ക്കാര്‍ മുന്‍‌കൈയെടുത്ത് പുലികള്‍ക്കും ശ്രീലങ്കന്‍ സര്‍ക്കാരിനുമിടയില്‍ സമാധാനം പുനസ്ഥാപിച്ചപ്പോള്‍, 2003 -ല്‍ ഇരുവരും തിരുച്ചിയില്‍ നിന്ന് ശ്രീലങ്കയിലെ വന്നിയില്‍ വന്ന് താമസമാക്കി.

തിരുവെങ്കിടം വേലുപ്പിള്ള മലയാളിയാണെന്നും കൊല്ലം സ്വദേശിയാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ചരിത്രവിവരങ്ങളും രേഖകളും പരിശോധിക്കുമ്പോള്‍ വേലുപ്പിള്ള മലയാളിയാവാനുള്ള സാധ്യത കാണുന്നില്ല.

കൊളംബോ:| WEBDUNIA|
പ്രഭാകരന്റെ മാതാപിതാക്കളുടെ മേല്‍ ഇതുവരെ സര്‍ക്കാര്‍ കേസൊന്നും ചാര്‍ജുചെയ്തിട്ടില്ല. എന്നാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്ക് അഭയവും സഹായവും നല്‍‌കി എന്ന് ആരോപിച്ച് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ടെന്ന് അറിയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :