പുതുവര്‍ഷം: പുകവലിക്ക് വിട

WEBDUNIA|
പഴയ ശീലങ്ങള്‍ക്ക് വിട. പുതിയ ശീലങ്ങളേ സ്വാഗതം... നടക്കാത്ത ഈ ആഗ്രഹമാണ് ഓരോ വര്‍ഷം അവസാനിക്കുന്ന രാത്രിയിലും തുടങ്ങുന്ന പകലിലുമായി ഇംഗ്ലീഷുകാരെ പുല്‍കുന്നത്. അടിമയായി പോയാല്‍ പിന്നെ വിട്ടു പോകാത്ത പുകവലിശീലത്തെ 2008 ന്‍റെ പുലര്‍ കിരണമേല്‍ക്കുമ്പോള്‍ തുടച്ചു നീക്കാന്‍ ഇംഗ്ലണ്ടില്‍ വെമ്പുന്നത് ലക്ഷങ്ങളാണ്.

കണക്കുകളനുസരിച്ച് 1.2 ദശലക്ഷം പേരാണ് പുകവലി ഭൂതത്തെ ഓടിച്ചുവിടാന്‍ കച്ചകെട്ടുന്നത്. കഴിഞ്ഞ വര്‍ഷം വരെ ആള്‍ക്കാര്‍ പുകവലി ശീലത്തെ ഓടിച്ചുവിടാന്‍ താല്പര്യമെടുക്കുന്ന മാസമായി ജനുവരി തിരഞ്ഞെടുക്കുന്നുണ്ടെന്ന് യു കെയിലെ കാന്‍സര്‍ ഗവേഷണ സ്ഥാപനവും കണ്ടെത്തുന്നു. അവരുടെ കണക്കില്‍ എട്ടു പേരില്‍ ഒരാള്‍ വീതം പുകവലിയില്‍ നിന്നും മുക്തി നേടാന്‍ ജനുവരിയില്‍ ശ്രമിക്കുന്നുണ്ട്.

മറ്റു മാസങ്ങളെ അപേക്ഷിച്ച് ശീലങ്ങളില്‍ മാറ്റം വരുത്താനുള്ള ഏറ്റവും നല്ല മാസം ജനുവരിയാണെന്നും ഈ സ്ഥാപനം പറയുന്നു. ഇക്കാര്യത്തില്‍ യുകെയിലെ ദേശീയ ഹെല്‍ത്ത് ദേശീയ ആരോഗ്യ സംഘടന ബോധവല്‍ക്കരണ പരിപാടി തന്നെ സംഘടിപ്പിക്കാനുള്ള നീക്കത്തിലുമാണ്. പുതുവര്‍ഷത്തില്‍ പുകവലി ശീലത്തില്‍ നിന്നും രക്ഷപെടുന്നതിനുള്ള പരസ്യങ്ങളും പിന്തുണകളും ആരോഗ്യസമിതി നല്‍കും.

പുതിയ കണക്കനുസരിച്ച് യുകെയിലെ 24 ശതമാനം മുതിര്‍ന്നവര്‍ പുകവലിക്കാരാണെന്നതാണ്. മറ്റേതൊരു വര്‍ഷത്തേക്കാളും 2007 സെപ്തംബര്‍ വരെയുള്ള കാലയളവില്‍ പുകവലിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവു വന്നതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തന്നെ 13 ശതമാനം ആള്‍ക്കാര്‍ പുകവലിയില്‍ നിന്നും രക്ഷപെടാനുള്ള നീക്കം നടത്തിയിരുന്നു.

പുകവലി ശീലത്തിനു വിട നല്‍കുന്ന കാര്യത്തില്‍ പുതുവര്‍ഷ പുലരി തന്നെയാണ് മറ്റേതൊരു സമയത്തേക്കാളും ഇംഗ്ലണ്ടിനെ ജനത തെരഞ്ഞെടുക്കുന്നതാണ് കണ്ടുവരുന്നത്.ന്യൂകാസില്‍, കാവന്‍‌ട്രി, മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍ തുടങ്ങിയ എല്ലാ നഗരങ്ങളിലും ഇക്കാര്യത്തില്‍ കാട്ടുന്ന പ്രവണത ഒരു പോലെയാണെന്നും വിദഗ്‌ദര്‍ പറയുന്നു. എച്ച് ഐ വി പോലുള്ള രോഗങ്ങള്‍ നിയന്ത്രിക്കുന്നത് മുന്‍ നിര്‍ത്തി ഒരു പങ്കാളി എന്ന കാര്യത്തിലും ഈ തീരുമാനമുണ്ടത്രേ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :