താലിബാന്‍ രണ്ട് ഗ്രാമങ്ങള്‍ പിടിച്ചു

ഇസ്‌ലാമബാദ്| WEBDUNIA| Last Modified വ്യാഴം, 9 ഏപ്രില്‍ 2009 (18:44 IST)
സ്വാത് മേഖലയില്‍ നിന്നുള്ള താലിബാന്‍ തീവ്രവാദികള്‍ ഇസ്‌ലാമാബാദിനടുത്തുള്ള രണ്ട് ഗ്രാമങ്ങള്‍ പിടിച്ചു. അഞ്ഞൂറോളം വരുന്ന താലിബാന്‍ പോരാളികള്‍ തലസ്ഥാനം ലക്‍ഷ്യമാക്കി നീങ്ങുന്നതായും താലിബാനെ ഉദ്ധരിച്ച് പാക് ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്‌ലാമബാദില്‍ നിന്ന്‌ 100 കിലോമീറ്റര്‍ അകലെയുള്ള ബണറിലെ രണ്ടു ഗ്രാമങ്ങളാണ് അഞ്ഞൂറോളം വരുന്ന താലിബാന്‍ സംഘം പിടിച്ചത്. ഇവിടെ താലിബാന്‍ കേന്ദ്രം നിര്‍മിക്കാന്‍ സ്വാതിലെ താലിബാന്‍ നേതാവ് മൗലാന ഫസലുള്ള നിര്‍ദ്ദേശിച്ചതായി തീവ്രവാദ കമാന്‍ഡര്‍ റിസ്വാന്‍ ബച്ച ഡോണ്‍ ന്യൂസിനോട് പറഞ്ഞു.

വിവിധ തീവ്രവാദി സംഘങ്ങളെ ഉപയോഗിച്ച് തലസ്ഥാന ഭരണം ഏറ്റെടുക്കുമെന്ന് മറ്റൊരു താലിബാന്‍ കമാന്‍ഡര്‍ മുല്ല നസീര്‍ പറഞ്ഞു. ഇസ്‌ലാമബാദ് താലിബാന്‍റെ കയ്യിലെത്തുന്ന ദിവസം അതിവിദൂരത്തല്ലെന്ന് അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :