ഡയാന അനുസ്മരണം

Diana
FILEFILE
ഡയാന രാജകുമാരിയുടെ പത്താം ചരമ വാര്‍ഷികത്തില്‍ ലോകം അവരുടെ സ്മരണ പുതുക്കുന്നു. ബ്രിട്ടനില്‍ രാജകുടുംബം പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

അനുസ്മരണ ചടങ്ങില്‍ ഡയാനയുടെ മുന്‍ ഭര്‍ത്താവ് ചാള്‍സ് രാജകുമാരന്‍, മക്കളായ വില്യം, ഹാരി, എലിസബത്ത് രാജ്ഞി തുടങ്ങിയവര്‍ പങ്കെടുക്കും.ഡയാന മരിക്കുമ്പോള്‍ 15ഉം 12ഉം വയസ് പ്രായമുണ്ടായിരുന്ന രാജകുമാ‍രന്മാര്‍ ഇന്ന് ബ്രിട്ടീഷ് സേനയില്‍ ഓഫീസര്‍മാരാണ്.

ഇതിന് പുറമെ അനുസ്മരണ ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൌണ്‍, മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ , പോപ് താരം എല്‍ട്ടണ്‍ ജോണ്‍ തുടങ്ങിയവരും പങ്കെടുക്കും.അതേസമയം, ചാള്‍സ് രാജകുമാരന്‍റെ ഇപ്പോഴത്തെ ഭാര്യ കാമില്ല ചടങ്ങില്‍ സംബന്ധിക്കില്ല. ഡയാനയില്‍ നിന്ന് ചാള്‍സ് വിവാഹ മോചനം നേടാന്‍ കാരണം കാമില്ല ആണെന്നാണ് ആരോപണം.

ലണ്ടന്‍| WEBDUNIA|
പാരീസില്‍ ഉണ്ടായ കാറപകടത്തില്‍ ആണ് ഡയാന കൊല്ലപ്പെട്ടത്. കാമുകന്‍ ദോഡി അല്‍ ഫയദും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. അന്തരിച്ച് 10 വര്‍ഷം കഴിഞ്ഞിട്ടും രാജകുമാരിയുടെ മരണത്തെ ചൊല്ലിയുള്ള വിവാ‍ദം അടങ്ങിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :