ലോസ് ഏഞ്ചല്‍സ്|
WEBDUNIA|
Last Modified ചൊവ്വ, 21 ജൂലൈ 2009 (15:16 IST)
പോപ് രാജാവ് മൈക്കല്‍ ജാക്സന്‍റെ മരണത്തിലെ ദുരൂഹത മാറുന്നില്ല. ജാക്സന്‍റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പിതാവ് ജോസഫ് ജാക്സന്‍ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. മരണത്തില്‍ ജാക്സന്‍റെ സ്വകാര്യ ഡോക്ടറെയാണ് ജോസഫ് ജാക്സന്‍ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നത്.
ഒരു ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് തന്‍റെ മകന്‍റെ മരണത്തിന് പിന്നില്‍ ഡോക്ടറായിരിക്കാമെന്ന് ജോസഫ് ജാക്സന്‍ സംശയം പ്രകടിപ്പിച്ചത്. “മൈക്കല്‍ ജാക്സന് വിശ്രമത്തിനു വേണ്ടി ഡോക്ടര്‍ എന്തോ മരുന്നു നല്‍കി. പിന്നീട് അവന്‍ ഉണരുകയുണ്ടയില്ല. അരുതാത്തതെന്തോ സംഭവിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നു” - ജോസഫ് ജാക്സണ്‍ പറയുന്നു.