ജയില്‍ കാവലിന് റോബോട്ടുകള്‍!

സിയോള്‍| WEBDUNIA|
കൊടുംകുറ്റവാളികളേയും ഭീകരരേയും പാര്‍പ്പിച്ചിരിക്കുന്ന ജയിലുകളില്‍ അതിശക്തമായ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. കണ്ണൊന്ന് തട്ടിയാല്‍ തടവുപുള്ളികള്‍ കാട്ടിക്കൂട്ടുന്നതെന്തെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.

ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയുണ്ടാക്കുന്ന തടവുകാരെ സദാസമയം വീക്ഷിക്കാന്‍ പുതിയൊരു കൂട്ടര്‍ വരുന്നു. സൌത്ത് കൊറിയയിലെ ജയിലറകള്‍ക്ക് കവലായി ഇനി റോബോട്ടുകളും ഉണ്ടാകും. അസ്വാഭാവികമായ എന്തും കണ്ടുപിടിക്കാന്‍ സാമര്‍ത്ഥ്യമുള്ള ഇത്തരം റോബോട്ടുകള്‍ രാത്രി സമയത്ത് ജയിലില്‍ പെട്രോളിംഗ് നടത്തും.

ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ഈ റോബോട്ട് വാര്‍ഡന്മാര്‍ക്ക് അഞ്ച് അടി ഉയരം ഉണ്ടാകും. ചക്രങ്ങളിലാണ് ഇവര്‍ ചലിക്കുന്നത്. തടവുകാരില്‍ ആരെങ്കിലും ആക്രമത്തിന് മുതിരുകയോ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയോ മറ്റോ ചെയ്താല്‍ റോബോട്ട് ഉടന്‍ അധികൃതരെ വിവരമറിയിക്കും.

സൌത്ത് കൊറിയയില്‍ റോബോട്ടുകള്‍ പല മേഖലകളിലും തങ്ങളുടെ സേവനം ലഭ്യമാക്കുന്നുണ്ട്. സ്കൂളില്‍ പഠിപ്പിക്കുക, വീടും പരിസരവും വൃത്തിയാക്കുക, സിനിമയില്‍ അഭിനയിക്കുക എന്ന് തുടങ്ങി നോര്‍ത്ത് കൊറിയയുമായുള്ള അതിര്‍ത്തി കാക്കുന്ന റോബോട്ടുകള്‍ വരെയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :