ചരിത്രമായി സൂര്യന്റെ ത്രിമാന ചിത്രം!

ലണ്ടന്‍| WEBDUNIA|
PRO
സൂര്യന്റെ ത്രിമാന ചിത്രമെടുക്കുക എന്ന ലക്‍ഷ്യം യുഎസ് ബഹിരാകാശ ഗവേഷണ സ്ഥാപനമായ യാഥാര്‍ത്ഥ്യമാക്കി. ചരിത്രത്തില്‍ ആദ്യമായാണ് സൂര്യന്റെ ത്രിമാന ചിത്രമെടുക്കാനുള്ള ശ്രമം വിജയിക്കുന്നത്.

സൂര്യനെ വലം‌വയ്ക്കുന്ന രണ്ട് ഉപഗ്രഹങ്ങള്‍ എതിര്‍ ദിശകളില്‍ നേര്‍ക്ക് നേര്‍ വന്നപ്പോഴാണ് ആദ്യ ത്രിമാന ചിത്രത്തിന്റെ ചരിത്ര നിമിഷം പിറന്നത്. ആദ്യമായി മനുഷ്യര്‍ ചന്ദ്രനിലെത്തിയതിന്റെ ചിത്രം പോലെയും ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ ആദ്യ ചിത്രം പോലെയും പ്രാധാന്യമര്‍ഹിക്കുന്നതാണ് സൂര്യന്റെ ആദ്യ ത്രിമാന ചിത്രമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

നാസയുടെ നേതൃത്വത്തിലുള്ള ‘സോളാര്‍ ടെറസ്ട്രിയല്‍ റിലേഷന്‍സ് ഒബ്സര്‍‌വേറ്ററി’ 2006-ല്‍ ആണ് സൂര്യനെ കുറിച്ച് പഠിക്കുന്നതിന് രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. ഇവ വര്‍ഷങ്ങള്‍ കൂടുമ്പോള്‍, വളരെ കുറച്ച് സമയം മാത്രമേ എതിര്‍ ദിശയില്‍ നേര്‍ക്ക് നേര്‍ വരുകയുള്ളൂ എന്നതായിരുന്നു ത്രിമാന ചിത്രമെടുക്കുന്നതിലെ വെല്ലുവിളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :