ഗദ്ദാഫിയുടെ മകന്‍ ടിവിയില്‍!

ട്രിപ്പോളി| WEBDUNIA|
ലിബിയന്‍ തലസ്ഥാനം പിടിച്ചെടുത്തു എന്നും ഗദ്ദാഫിയുടെ മക്കളെയെല്ലാം തടവിലാക്കി എന്നുമുള്ള വിമതരുടെ അവകാശവാദത്തിന് തിരിച്ചടി. വിമതര്‍ തടവിലാക്കി എന്ന് അവകാശപ്പെട്ട ഗദ്ദാഫിയുടെ മകനും സൈനിക മേധാവിയുമായ സെയ്ഫ് അല്‍ ഇസ്‌ലം ആണ് ടിവിയില്‍ പ്രത്യക്ഷപ്പെട്ടത്.

തന്നെ തടവിലാക്കി എന്ന വാര്‍ത്ത തെറ്റാണെന്നും പ്രസിഡന്റ് ഗദ്ദാഫി സുരക്ഷിതനാണെന്നും അനുയായികള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ട അസ്‌ലം പറഞ്ഞു. ട്രിപ്പോളിയിലെ ഒരു ഹോട്ടലിലാണ് അസ്‌ലം പ്രത്യക്ഷപ്പെട്ടത്. ഗദ്ദാഫിയുടെ മകന്‍ രക്ഷപെട്ടതിനെ കുറിച്ച് വിമത നേതൃത്വത്തിന് വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, ഗദ്ദാഫിയുടെ മറ്റൊരു മകന്‍ മൊഹമ്മദ് വീട്ടു തടങ്കലില്‍ നിന്ന് രക്ഷപെട്ടതായി വിമതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വിമതര്‍ പിടിച്ചെടുത്ത ഗ്രീന്‍ സ്ക്വയറില്‍ പൊതുജനങ്ങള്‍ ഗദ്ദാഫി ഭരണത്തിനു മുമ്പുണ്ടായിരുന്ന ദേശീയഗാനം ആലപിച്ച് ആഹ്ലാദപ്രകടനം ആരംഭിച്ചു. ട്രിപ്പോളിയുടെ അഞ്ചില്‍ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ ഗദ്ദാഫി പക്ഷത്തിന്റെ കൈവശമുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :