കൊറിയന്‍ കുടുംബങ്ങളുടെ അപൂര്‍വ്വ സംഗമം

സിയോള്‍| WEBDUNIA| Last Modified ഞായര്‍, 27 സെപ്‌റ്റംബര്‍ 2009 (12:03 IST)
അര നൂറ്റാണ്ടിനു ശേഷം കൊറിയന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ പരസ്പരം കൂടിക്കാഴ്ച നടത്തി. ഇന്നലെ 97 കുടുംബങ്ങളാണ് കൊറിയന്‍ അതിര്‍ത്തിയിലൂടെ യാത്ര ചെയ്തത്. 57 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും അതിര്‍ത്തി തുറന്നുകൊടുക്കുന്നത്.

2000 മുതല്‍ രണ്ട് രാജ്യത്തേയും ബന്ധുക്കള്‍ തമ്മില്‍ പരസ്പരം കൂടിക്കാഴ്ചകള്‍ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അതിര്‍ത്തി അടയ്ക്കുകയായിരുന്നു. ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളും രണ്ട് രാജ്യങ്ങളും തമ്മിലുള്ള അകലം വലുതാക്കി.

കഴിഞ്ഞ മാസം ഇരു രാജ്യത്തേയും നേതാക്കള്‍ പരസ്പരം കൂടിക്കാഴ്ച നടത്തിയതോടെയാണ് കുടുംബങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലിന് കളമൊരുങ്ങിയത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടയ്ക്ക് രണ്ട് രാജ്യത്തേയും ബന്ധുക്കള്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ല.

ശനിയാഴ്ച അതിര്‍ത്തി കടന്ന പലര്‍ക്കും ബന്ധുക്കളെ തിരിച്ചറിയാനായില്ല എന്ന ദുഃഖസത്യവുമുണ്ട്. അതിര്‍ത്തി കടന്ന 97 തെക്കന്‍ കൊറിയക്കാര്‍ക്ക് ഉത്തര കൊറിയയിലെ 240 കുടുംബാംഗങ്ങളെ കാണാന്‍ സാധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :