ബാംഗ്ലൂര്‍: കോണ്‍വാള്‍ പ്രഭ്വിയും ചാള്‍സ് രാജകുമാരന്‍റെ പത്നിയുമായ കാമില പാര്‍ക്കര്‍ ബാംഗ്ലൂരില്‍. സുഖചികില്‍സയ്ക്കായാണ് കാമില ബാംഗ്ലൂരിലെത്തിയിരിക്കുന്നത്. 2010ലും സുഖചികിത്സയ്ക്കായി കാമില പാര്‍ക്കര്‍ ഇന്ത്യയിലെത്തിയിരുന്നു. ആ ഓര്‍മ്മയിലാണ് ഇത്തവണയും കാമിലയുടെ സന്ദര്‍ശനം. എന്നാല്‍ കാമില പാര്‍ക്കര്‍ എത്തുന്ന വിവരം ഔദ്യോഗികമായി അറിയിക്കാത്തതിനാല്‍ സര്‍ക്കാര്‍ വക സ്വീകരണമൊന്നും ബാംഗ്ലൂരില്‍ ലഭിച്ചില്ല.